ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബായിലാണെന്ന് എന്‍ഐഎ. ഐഎസ്ഐ ഏജന്റുമായി തഹാവുര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായിൽ വച്ചാണെന്നും ഏജൻസി വ്യക്തമാക്കി.
ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ഏജന്റ് റാണയുടെയും ഹെഡ്ലിയുടെയും സുഹൃത്താണെന്നാണ് സൂചന. തഹാവുര്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാല്‍ എന്‍ഐഎ ഇതുവരെയും ഈ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ റാണയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.അതേ സമയം റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പറഞ്ഞു
Discussion about this post

