Author: Anu Nair

കൊല്ലം : സ്കൂൾ കെട്ടിടത്തിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് സംഭവം. മിഥുൻ (13) ആണ് മരിച്ചത്. കുട്ടിയെ ശാസ്താംകോട്ട താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ അങ്ങേയറ്റം ദുഃഖകരമെന്ന് മന്ത്രി വിശേഷിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കൊല്ലത്തെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു. വ്യാഴം രാവിലെ 8.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. അവിടെ നിന്ന് അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയ സൈക്കിൾ ഷെഡ് നിർമ്മിച്ചപ്പോൾ, ലൈനും ഷെഡും തമ്മിലുള്ള ഉയര വ്യത്യാസം കുറഞ്ഞ ഇതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി…

Read More

ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ എട്ട് വർഷമായി, കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുമെതിരെ യുപി പോലീസ് തുടർച്ചയായി നടപടി സ്വീകരിച്ചുവരികയാണ്. 2017 മുതൽ സംസ്ഥാനത്ത് 30,000-ത്തിലധികം കുറ്റവാളികളെ യുപി പോലീസ് എൻ കൗണ്ടർ വഴി പിടികൂടിയിട്ടുണ്ട് .9,000-ത്തിലധികം കുറ്റവാളികൾക്ക് കാലിൽ ഏറ്റുമുട്ടലിൽ വെടിയേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം കുറ്റവാളികളെ പിടികൂടാൻ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കുറ്റവാളികളെ പിടികൂടാൻ യുപി പോലീസ് 14,973 എൻ കണ്ടർ നടത്തി . 30,694 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 238 കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ കണ്ടർ നടന്നത് മീററ്റ് മേഖലയിലാണ്. ഇവിടെ പോലീസ് 7,969 കുറ്റവാളികളെ അറസ്റ്റ് ചെയ്തു, 2,911 പേർക്ക് പരിക്കേറ്റു. അതുപോലെ, ആഗ്ര മേഖലയിൽ 5,529 കുറ്റവാളികളെ അറസ്റ്റ് ചെയ്തു, 741 പേർക്ക് പരിക്കേറ്റു. ബറേലി മേഖലയിൽ 4,383 കുറ്റവാളികളെ പിടികൂടി, 921…

Read More

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റാഗ്രാം പേജിന്റെ വ്യാജ പതിപ്പുകൾ സൃഷ്ടിച്ച് തട്ടിപ്പ് . 15,000 രൂപയുടെ സാരി 1,900 രൂപയ്ക്ക് വിൽക്കുന്നുവെന്ന് പരസ്യം നൽകിയാണ് പണം തട്ടിയത്. ആര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഹാറിൽ നിന്നുള്ള ഒരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു . നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പണം നഷ്ടപ്പെട്ട ഒരാൾ പറഞ്ഞപ്പോഴാണ് ആര്യ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട് അവർ പോലീസിൽ പരാതി നൽകി. പലരും ദിവസവും തന്നെ വിളിക്കുകയും തങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പരാതിപ്പെടുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ‘കാഞ്ചിവരം’ എന്ന റീട്ടെയിൽ കടയുടെ ഇൻസ്റ്റാഗ്രാം പേജിന്റെ വ്യാജ പേജുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജ പേജുകൾ സൃഷ്ടിച്ചിരിക്കുന്നത്. ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറും നൽകിയിരുന്നു. നമ്പറിൽ ബന്ധപ്പെട്ടാൽ ഒരു ക്യുആർ കോഡ് അയയ്ക്കും. പണം ലഭിച്ചുകഴിഞ്ഞാൽ, നമ്പർ ബ്ലോക്ക് ചെയ്യും.…

Read More

കൊൽക്കത്ത : ബംഗാളി സംസാരിക്കുന്നവർ നേരിടുന്ന പീഡനങ്ങളിൽ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബംഗാളി സംസാരിക്കുന്നവർ റോഹിംഗ്യകളാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്കൂ എന്നും അവർ വെല്ലുവിളിച്ചു. ബംഗാളി കുടിയേറ്റ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് ടി‌എം‌സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കും മറ്റ് പാർട്ടി നേതാക്കൾക്കും ഒപ്പം പ്രതിഷേധത്തിനിറങ്ങിയതാണ് മുഖ്യമന്ത്രി മമത ബാനർജി . “ബംഗാളി സംസാരിക്കുന്നവർ റോഹിംഗ്യകളാണെന്ന് തെളിയിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും വോട്ടർ പട്ടികയിൽ നിന്ന് ബംഗാളി കുടിയേറ്റക്കാരുടെ പേരുകൾ നീക്കം ചെയ്തുകൊണ്ട് ബിജെപി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു . മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തുകൊണ്ടാണ് ബിജെപി വിജയിച്ചത്. ഇപ്പോൾ ബീഹാറിലും അവർ അതുതന്നെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ ബിജെപി പദ്ധതിയിടുന്നു. ഞങ്ങൾ അവരോട് നേരിട്ട് പോരാടും‘ മമത ബാനർജി പറഞ്ഞു. ബംഗാളിൽ നിന്നുള്ള 22…

Read More

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നൽകിയത്. ഇരുവരും ചേർന്ന് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ അവസാനിച്ചത്. പരാതിക്കാരനായ ഷംനാസ്, നിവിൻ പോളി ചിത്രം ‘മഹാവീര്യർ’ ന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷത്തിലധികം രൂപ തനിക്ക് ലഭിക്കാനുണ്ടെന്ന് ഷംനാസ് അവകാശപ്പെട്ടു.കൂടാതെ, നിവിൻ പോളിയുടെ പുതിയ ചിത്രമായ ആക്ഷൻ ഹീറോ ബിജു 2 ൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ 1 കോടി 90 ലക്ഷം രൂപയും നൽകി. എന്നാൽ , അഭിപ്രായവ്യത്യാസങ്ങളുണ്ടായതോടെ ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരു കമ്പനിക്ക് നൽകിയെന്നും അങ്ങനെ തനിക്ക് ഒരു കോടി 90 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ഷംനാസ് വൈക്കം കോടതിയെ സമീപിച്ചിരുന്നു . കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പോലീസ്…

Read More

കൊല്ലം: സ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസുകാരൻ മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് സംഭവം. മിഥുൻ (13) ആണ് മരിച്ചത്. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ തന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. വ്യാഴാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ചെരുപ്പ് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണു. അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തൊട്ടപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുപിന്നാലെ സ്‌കൂളിന് സമീപമുള്ള വൈദ്യുതി ലൈൻ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി .

Read More

തിരുവനന്തപുരം: തൃശൂർ പൂരം തടസ്സപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കെ രാജൻ മൊഴി നൽകി. പൂരം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിലാണ് റവന്യൂ മൊഴി നൽകിയത് . തൃശൂർ പൂരം തടസ്സപ്പെടുത്തിയ ദിവസത്തെ പോലീസിന്റെ നടപടികൾ ഗൂഢാലോചനയ്ക്ക് സഹായകമായ രീതിയിലായിരുന്നുവെന്നാണ് മന്ത്രിയുടെ മൊഴി. അന്ന് തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും മന്ത്രി രാജൻ മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൂരം തടസ്സപ്പെടുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും എഡിജിപി ഇടപെടാൻ തയ്യാറായില്ലെന്ന് മന്ത്രി ആരോപിച്ചു. പൂരം തടസ്സപ്പെട്ടതിന് ശേഷം നിരവധി തവണ ഫോൺ വിളിച്ചിട്ടും അജിത് കുമാർ പ്രതികരിച്ചില്ല. മന്ത്രി നേരത്തെ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഡിഐജി തോംസൺ ജോസിന്റെ മുന്നിൽ വെച്ചാണ് മന്ത്രി എഡിജിപിക്കെതിരെ മൊഴി നൽകിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചാണ് അദ്ദേഹത്തിന്റെ മൊഴി എടുത്തത് .

Read More

ചെന്നൈ ; ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ പുരട്ടിയതിനു പിന്നാലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം . ചെന്നൈ വല്ലവൻ നഗറിലാണ് സംഭവം . ജലദോഷം മാറാൻ മാതാപിതാക്കൾ കർപ്പൂരം പൊടിച്ചതിൽ വിക്സ് ചേർത്ത് കുഞ്ഞിന്റെ നെറ്റിയിലും , മൂക്കിലും പുരട്ടുകയായിരുന്നു . അല്പസമയത്തിനുള്ളിൽ കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. ഉടൻ എഗ്‌മോർ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ജലദോഷം മൂലമാണോ മിശ്രിതം മൂലമുണ്ടായ ശ്വാസതടസം മൂലമാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.ശിശുക്കൾക്ക് ഇത്തരത്തിൽ ഒറ്റമൂലികൾ നൽകരുതെന്ന് ഡോക്ടർമാരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ഇത്തരം വീട്ടുവൈദ്യങ്ങളുടെ ഉപയോഗം ഇപ്പോഴും സാധാരണമാണ് .

Read More

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റിൽ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ട്. . ചൈനയിൽ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുക . ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ചൈന സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയും എസ്‌സി‌ഒ ഉച്ചകോടിക്കായി ചൈന സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത് . 2020-ലെ ഗാൽവാൻ താഴ്‌വര സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ-ചൈന ബന്ധമാണ് ഇപ്പോൾ മെച്ചപ്പെടാൻ തുടങ്ങുന്നത് . ചൈനയിൽ എത്തുന്ന പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കാം. കസാൻ ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കണ്ടുമുട്ടിയത്. അന്നുമുതൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിൻ പുടിൻ ഉൾപ്പെടെയുള്ള മറ്റ് എസ്‌സി‌ഒ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൈനീസ് വിദേശകാര്യ…

Read More

കൊച്ചി: ശബരിമലയിൽ ട്രാക്ടറിൽ സഞ്ചരിച്ച എഡിജിപി എം ആർ അജിത് കുമാറിനെ രക്ഷിക്കാൻ ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്ത് പമ്പ പോലീസ് . ശബരിമലയിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ സഞ്ചരിച്ച എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. സംഭവം നിർഭാഗ്യകരമാണെന്ന് കോടതി വിശേഷിപ്പിക്കുകയും അസുഖമുണ്ടെങ്കിൽ ആംബുലൻസിൽ പോകാമായിരുന്നല്ലോ എന്ന് ചോദിക്കുകയും ചെയ്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമർശനം.അതിനു പിന്നാലെയാണ് പൊലീസ് ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തത്.മോട്ടർ വാഹന ആക്ട് പ്രകാരമാണ് ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചെന്നും രാത്രി 9നു ശേഷം നിയമ വിരുദ്ധമായി 3 പേരെ ട്രാക്ടറിൽ കയറ്റിയെന്നാണു കേസ്. ജൂലൈ 12, 13 തീയതികളിലാണ് എഡിജിപി ട്രാക്ടറിൽ കയറിയത്. സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ സഞ്ചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് 2021 ൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. എഡിജിപി ഇത് ലംഘിച്ചുവെന്ന്…

Read More