ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് പരിക്കേറ്റു. എൻ83യിലെ ക്ലെയർഗാൽവേയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കുട്ടിയുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

