ഡൗൺ: കൗണ്ടി ഡൗണിൽ ആട് ഫാമിൽ തീപിടിത്തം. 40 ഓളം ഫയർ എൻജിനുകൾ എത്തി തീ നിയന്ത്രണ വിധേയം ആക്കി. ബാൻബ്രിഡ്ജിലെ കാസ്കം റോഡിലെ ഫാമിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിന് പിന്നാലെ ഏകദേശം മുന്നൂറോളം ആടുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആടുകൾക്കായി സംഭരിച്ച പുല്ലിന് തീടിപിടിയ്ക്കുകയായിരുന്നു. ഉടനെ തന്നെ ഉടമ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. രാത്രി മുഴുവൻ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. തീ പൂർണമായും അണയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
Discussion about this post

