കൊല്ലം: സ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസുകാരൻ മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലാണ് സംഭവം. മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ തന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
വ്യാഴാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ചെരുപ്പ് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണു. അത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തൊട്ടപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് തൊട്ടുപിന്നാലെ സ്കൂളിന് സമീപമുള്ള വൈദ്യുതി ലൈൻ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി .

