ബെൽഫാസ്റ്റ്: കുപ്രസിദ്ധ ഗുണ്ടാ റോബി ലോലർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 47 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. ഡബ്ലിനിൽവച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
2020 ഏപ്രിൽ നാലിന് ആയിരുന്നു വടക്കൻ ബെൽഫാസ്റ്റിലെ ആർഡോയ്ൻ പ്രദേശത്തുവച്ച് റോബി ലോലർ വെടിയേറ്റ് കൊല്ലപ്പെട്ടത്. 36 കാരനായ ഇയാൾ ദ്രോഗെഡയിലെ സംഘർഷത്തിൽ ഉൾപ്പെടെ ഉൾപ്പെട്ടിരുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു റോബി ലോലർ.
Discussion about this post

