തൃശൂർ: കൊരട്ടിയിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കൊരട്ടി കോനൂർ പള്ളി വികാരി ഫാദർ ജോസഫ് കോടിയനെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ വികാരി ഒളിവിൽ പോയി.
കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം എന്നാണ് പരാതി. അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി ബന്ധുക്കളോട് പറയുകയും, തുടർന്ന് ബന്ധുക്കൾ പോലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വികാരിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

