ഡബ്ലിൻ: ഐറിഷ് മലയാളി ജോർസൺ ബാബു ഡബ്ലിനിലെയും സമീപ കൗണ്ടികളിലെയും പുതിയ പീസ് കമ്മീഷണർ. വ്യാഴാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. മന്ത്രി നിയാൽ കോളിൻസ് ആണ് ജോർസണ് നിയമനം നൽകിയത്.
ഡബ്ലിന് പുറമേ കിൽഡെയർ, മീത്ത്, വിക്ലോ എന്നീ കൗണ്ടികളുടെയും ഉത്തരവാദിത്വമാണ് ജോർസണ് നൽകിയിരിക്കുന്നത്. ഡീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ക്ലസ്റ്റർ മാനേജറായി ജോലി ചെയ്യുകയാണ് ജോർസൺ ബാബു. ഭാര്യ ബെറ്റി. മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്.
Discussion about this post

