ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ പൊതുസ്ഥലങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾക്ക് നിരോധനം. ഇതുമായി ബന്ധപ്പെട്ടുള്ള ഗ്രേസ് ലോ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ഇനി മുതൽ പൊതുയിടങ്ങളിൽ സ്ക്രാംബ്ലറുകളുമായി എത്തുന്നത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കുക. ഈ വർഷം ജനുവരിയിൽ സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് ഗ്രേസ് ലിഞ്ച് എന്ന കൗമാരക്കാരി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നിയമങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
Discussion about this post

