Author: Anu Nair

കോഴിക്കോട്: നാദാപുരത്തെ ആയുർവേദ ആശുപത്രിയിൽ അമ്മയോടൊപ്പം എത്തിയ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ. നാദാപുരം-തലശ്ശേരി റോഡിലുള്ള ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന മാഹി മഠത്തിൽ ഹൗസിലെ ഡോ. ശ്രാവണിനെ (25)യാണ് വിദ്യാർഥിനിയുടെ പരാതിയിൽ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത് . ജൂലൈയിൽ അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Read More

ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ് മാനിക . ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയിയായ മാനിക വിശ്വകര്‍മ്മ ഈ വര്‍ഷം നവംബറില്‍ തായ് ലന്‍ഡില്‍ വെച്ചു നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി രംഗത്തിറങ്ങും. ശ്രീ ഗംഗാനഗര്‍ സ്വദേശിയായ മാനിക നിലവില്‍ ഡല്‍ഹിയിലാണ് താമസം. സൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ വേണ്ടിയാണ് ഡൽഹിയിൽ താമസമാക്കിയത് . 22-കാരിയായ മണിക അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടം ചൂടിയിരുന്നു മാനിക. ക്ലാസിക്കല്‍ ഡാന്‍സറായ മാനിക ‘ന്യൂറോനോവ’ എന്ന സംരഭത്തിന്റെ സ്ഥാപക കൂടിയാണ്. എഡിഎച്ച്ഡി പോലുള്ള അവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന്…

Read More

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി . സെപ്റ്റംബർ 9 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻ‌ഡി‌എ സ്ഥാനാർത്ഥിയും മഹാരാഷ്ട്രയുടെ നിലവിലെ ഗവർണറും തമിഴ്‌നാട്ടിലെ ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളുമായ സി പി രാധാകൃഷ്ണനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. 1946 ജൂലൈ 8 ന് ഇന്നത്തെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം താലൂക്കിലെ അകുല മൈലാരം ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം . 1971 ൽ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ കേസുകൾ കൈകാര്യം ചെയ്തു. ജഡ്ജിയാകുന്നതിന് മുമ്പ്, 1988-90 ൽ അദ്ദേഹം സർക്കാർ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. 1990-ൽ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും ഒസ്മാനിയ സർവകലാശാലയുടെ നിയമ ഉപദേഷ്ടാവും സ്റ്റാൻഡിംഗ് കൗൺസിലുമായിരുന്നു അദ്ദേഹം. 1995-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ…

Read More

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സ്കൂളിന് പുറത്ത് ബാഗിലുണ്ടായ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുമെന്ന് സൂചന . ഉത്തർപ്രദേശ് നിവാസിയായ സച്ചിദാനന്ദ മിശ്രയാണ് സ്ഫോടനത്തിൽ മരിച്ചത് . സ്ഫോടനത്തിന് ശേഷം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബോംബ് നിർമാർജന സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി , പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട് . ഒരു ബാഗ്, മൊബൈൽ ചാർജർ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജൻസി കേസിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്ഫോടന സ്ഥലവും ബരാസത് ജില്ലാ ആശുപത്രിയും സന്ദർശിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ . സ്കൂൾ ഗേറ്റിന് സമീപം അർദ്ധരാത്രിയോടെയാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ട സച്ചിദാനന്ദ മിശ്ര കൊണ്ടുവന്ന ബാഗാണ് ബാഗുമായി പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. അതിൽ സ്ഫോടകവസ്തുക്കൾ അടങ്ങിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പരിക്കേറ്റ സച്ചിദാനന്ദ മിശ്രയെ ആദ്യം ബരാസത് മെഡിക്കൽ കോളേജിലേക്കും പിന്നീട്…

Read More

ന്യൂഡൽഹി : സൈനികനെ ആക്രമിച്ച സംഭവത്തിൽ ആറ് ടോൾ പ്ലാസ ജീവനക്കാർ അറസ്റ്റിൽ . മീററ്റ്-കർണാൽ ദേശീയപാത 709A യിലെ ഭൂനി ടോൾ പ്ലാസയിലാണ് സംഭവം . അവധി കഴിഞ്ഞ് ശ്രീനഗറിൽ ഡ്യൂട്ടിയിൽ ചേരാൻ പോകുകയായിരുന്ന കപിൽ എന്ന സൈനികനാണ് മർദ്ദനമേറ്റത് . ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കപിൽ തന്റെ ഫ്ലൈറ്റ് മിസാകുമെന്നും , വേഗത്തിൽ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു . ഇതിൽ കുപിതരായ ടോൾ ജീവനക്കാർ അദ്ദേഹത്തെ തൂണിൽ കെട്ടിയിട്ട് ചവിട്ടുകയും, ഇടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. കപിലിന്റെ രണ്ട് സഹോദരന്മാർക്കും, ബന്ധുവായ ശിവത്തിനും മർദ്ദനത്തിൽ പരിക്കേറ്റു. ടോൾ ജീവനക്കാർ കപിലിന്റെ ഐഡി കാർഡും മൊബൈൽ ഫോണും പിടിച്ചുവാങ്ങി. അദ്ദേഹത്തെ മർദ്ദിച്ചതിനൊപ്പം വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. രക്ഷപെട്ട് ഓടിയ കപിലിന്റെ സഹോദരന്മാരാണ് വിവരം പോലീസിനെയും ഗ്രാമവാസികളെയും അറിയിച്ചത്. തുടർന്ന് ഗ്രാമവാസികൾ എത്തിയപ്പോഴേയ്ക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. കപിലിന്റെ പിതാവ് കൃഷ്ണപാൽ സരൂർപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.…

Read More

കൊച്ചി: മുൻ ബിഗ് ബോസ് താരമായിരുന്ന ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും പൊലീസ് ജിന്റോയെ ചോദ്യം ചെയ്തിരുന്നു. ബിസ് ബോസ് മലയാളം സീസൺ 6വിന്നർ ആയിരുന്നു ജിന്റോ.

Read More

തൃശൂർ ; ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ മർദ്ദനം . ബീഹാറി സ്വദേശി അസഫാക്ക് ആലത്തിനെയാണ് സഹതടവുകാരൻ മർദ്ദിച്ചത് . സംഭവത്തിൽ വിയ്യൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ സഹതടവുകാരൻ റാഹിലാൽ ജയിലിലെ ഡി-ബ്ലോക്കിലെ നാലാമത്തെ സെല്ലിന് മുന്നിലുള്ള ഇടനാഴിയിൽ വെച്ച് ആലമിനെ സ്പൂൺ ഉപയോഗിച്ച് കുത്തുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ‘നീ കുട്ടികളെ പീഡിപ്പിക്കും അല്ലേടാ’ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദിച്ചത്. ആലമിന്റെ തലയിലും മുഖത്തും കുത്തിയതായി റിപ്പോർട്ടുണ്ട് . വിവരമറിഞ്ഞെത്തിയ ജയിൽ ഉദ്യോഗസ്ഥർ ആലമിന് വൈദ്യസഹായം നൽകി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. റാഹിലാലിനെ മറ്റൊരു ബ്ലോക്കിലെ സെല്ലിലേക്ക് മാറ്റി. ആലമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വിയ്യൂർ പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 118(1) (അപകടകരമായ ആയുധങ്ങളും മാർഗങ്ങളും ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 296(ബി) (അശ്ലീല പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ…

Read More

ലണ്ടനിൽ : ദേശീയപതാകയുമേന്തി നിന്ന ഇന്ത്യൻ പെൺകുട്ടികളെ അക്രമിക്കാനെത്തി പാകിസ്ഥാൻ യുവാക്കൾ . ലണ്ടനിലാണ് സംഭവം . ഒടുവിൽ അക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച ഇന്ത്യൻ യുവതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ലണ്ടനിലെ തെരുവിലിറങ്ങിയ ഇന്ത്യക്കാരോടാണ് പാകിസ്ഥാനികൾ മോശമായി പെരുമാറിയത് . ഇന്ത്യൻ പെൺകുട്ടികളെയും അവരുടെ സുഹൃത്തുക്കളെയും ഉപദ്രവിക്കാനായിരുന്നു പാക് കൊടിയുമേന്തി വന്ന യുവാക്കളുടെ ശ്രമം. പക്ഷെ ഹിജാബ് ധരിച്ച് ദേശീയപതാകയുമായി ലണ്ടൻ തെരുവിലിറങ്ങിയ ഇന്ത്യൻ പെൺകുട്ടികളുടെ ശൗര്യത്തിന് മുന്നിൽ ഓടി രക്ഷപെടുകയായിരുന്നു പാക് യുവാക്കൾ. വൈറലായ വീഡിയോയിൽ, മുസ്ലീം പെൺകുട്ടികൾ തന്റെ സുഹൃത്തുക്കൾക്കൊപ്പം ത്രിവർണ്ണ പതാക പിടിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് കാണാം. ഈ സമയം, ചില പാകിസ്ഥാനികൾ വന്ന് മോശമായി പെരുമാറാൻ തുടങ്ങുന്നു. എന്നാൽ , പെൺകുട്ടികൾ പരിഭ്രാന്തരാകാതെ ശക്തമായ മറുപടി നൽകി അവരെ വിരട്ടിയോടിക്കുന്നു. തുടർന്ന് യുവാക്കൾ പാക് പതാകയുമായി ഓടി പോകുന്നതും ദൃശ്യങ്ങളിൽ കാണാം . പാകിസ്ഥാൻ ഗുണ്ടകളെ ധൈര്യത്തോടെ നേരിട്ടതിന് സോഷ്യൽ മീഡിയ…

Read More

ന്യൂഡൽഹി : ഇൻഡി മുന്നണി സർക്കാർ രൂപീകരിച്ചാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും എതിരെ വോട്ട് മോഷണത്തിന് നടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . ബീഹാറിലെ ഗയയിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി . തിരഞ്ഞെടുപ്പ് കമ്മീഷന്റെ “വോട്ട് ചോറി” വിവാദമായതിനു ശേഷവും സത്യവാങ്മൂലം സമർപ്പിക്കാൻ തന്നോട് തെരഞ്ഞെടുപ്പ് പാനൽ ആവശ്യപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു. “വോട്ട് ചോറി” ‘ഭാരത് മാതാവിന്റെ’ ആത്മാവിന് നേരെയുള്ള ആക്രമണമാണ്. രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു. “ഞങ്ങൾക്ക് കുറച്ചു സമയം തരൂ, എല്ലാ നിയമസഭാ, ലോക്‌സഭാ സീറ്റുകളിലും നിങ്ങളുടെ മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കാം. പ്രധാനമന്ത്രി മോദിജി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്, അതായത് പുതിയൊരു തരം വോട്ട് മോഷണം എന്നാണ് അർത്ഥമാക്കുന്നത്. “വോട്ട് ചോറി” സംസ്ഥാനത്ത് ചെയ്യാൻ കഴിയില്ലെന്ന് ബീഹാറിലെ ജനങ്ങൾ…

Read More

ന്യൂഡൽഹി: ഡിജിറ്റൽ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി റിട്ട. ജസ്റ്റിസ് സുധാൻഷു ധുലിയെ നിയമിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി . രണ്ടാഴ്ചയ്ക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ട് മാസത്തിനുള്ളിൽ വിസി നിയമനം പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സ്ഥിരം വിസി നിയമനത്തിനായി സംസ്ഥാനവും ഗവർണറും നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്നും രണ്ട് പേരെ ചാൻസലറും രണ്ട് പേരെ സംസ്ഥാനവും നാമനിർദ്ദേശം ചെയ്യുമെന്നും കോടതി വ്യക്തമാക്കി. ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചു. ഗവർണറുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്ന് സംസ്ഥാനം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരിക്കാൻ പരമാവധി ശ്രമിച്ചതായും സംസ്ഥാനം അറിയിച്ചു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് ജസ്റ്റിസുമാരായ ജെബി പർദിവാലയും കെവി വിശ്വനാഥനും അടങ്ങുന്ന ബെഞ്ച്…

Read More