ന്യൂഡല്‍ഹി: മിസ് യൂണിവേഴ്സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന് സ്വദേശിനിയാണ് മാനിക . ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയിയായ മാനിക വിശ്വകര്‍മ്മ ഈ വര്‍ഷം നവംബറില്‍ തായ് ലന്‍ഡില്‍ വെച്ചു നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി രംഗത്തിറങ്ങും.
ശ്രീ ഗംഗാനഗര്‍ സ്വദേശിയായ മാനിക നിലവില്‍ ഡല്‍ഹിയിലാണ് താമസം. സൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ വേണ്ടിയാണ് ഡൽഹിയിൽ താമസമാക്കിയത് . 22-കാരിയായ മണിക അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്സ് രാജസ്ഥാന് കിരീടം ചൂടിയിരുന്നു മാനിക.
ക്ലാസിക്കല്‍ ഡാന്‍സറായ മാനിക ‘ന്യൂറോനോവ’ എന്ന സംരഭത്തിന്റെ സ്ഥാപക കൂടിയാണ്. എഡിഎച്ച്ഡി പോലുള്ള അവസ്ഥകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് വേണ്ടിയുള്ള സംരംഭമാണിത്.

