കോഴിക്കോട്: നാദാപുരത്തെ ആയുർവേദ ആശുപത്രിയിൽ അമ്മയോടൊപ്പം എത്തിയ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ.
നാദാപുരം-തലശ്ശേരി റോഡിലുള്ള ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന മാഹി മഠത്തിൽ ഹൗസിലെ ഡോ. ശ്രാവണിനെ (25)യാണ് വിദ്യാർഥിനിയുടെ പരാതിയിൽ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത് .
ജൂലൈയിൽ അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Discussion about this post

