Author: Anu Nair

വാഷിംഗ്ടൺ : യു‌എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒരുപാട് ബഹുമാനിക്കുന്നുവെന്ന് യുഎസ് കോൺഗ്രസ് അംഗം മൈക്കൽ ബോംഗാർട്ട്നർ . റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ യുഎസ് ദ്വിതീയ താരിഫുകൾ ചുമത്തിയിരുന്നു. അതിനെ തുടർന്ന് ഇന്ത്യയും യു‌എസും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. അതിനു പിന്നാലെയാണ് മൈക്കൽ ബോംഗാർട്ട്നറുടെ പ്രസ്താവന. താരിഫുകൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും ഇന്ത്യയും യു‌എസും ഉടൻ തന്നെ ഒരു വിജയകരമായ തീരുമാനത്തിലെത്തുകയും, ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് ബോംഗാർട്ട്നർ പറഞ്ഞു. “പ്രസിഡന്റ് ട്രംപിന് ഇന്ത്യയോട് വളരെയധികം ബഹുമാനമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്രയും വളരെയധികം ആസ്വദിച്ചു. പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധത്തെ അദ്ദേഹം വിലമതിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഞാൻ വളരെ വിശ്വാസിക്കുന്നു. വഴിയിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം, പക്ഷേ അത് വിജയകരമായ ഒരു അവസാനത്തിലെത്തും,” ബോംഗാർട്ട്നർ പറഞ്ഞു. ഒരാൾക്ക് ചിലപ്പോൾ തന്റെ സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ…

Read More

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ 24 നോ, 25 നോ നടപ്പാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി . ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ഹർജി സമർപ്പിച്ചത്. ഓഗസ്റ്റ് 24 അല്ലെങ്കിൽ 25 തീയതികളിൽ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് വിവരം ലഭിച്ചതായി കെ എ പോൾ കോടതിയെ അറിയിച്ചു. അവരുടെ അഭ്യർഥന മാനിച്ചാണ് കോടതിയെ സമീപിച്ചതെന്നും പോൾ വ്യക്തമാക്കി. മൂന്ന് ആവശ്യങ്ങൾ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ നിയമ ഉപദേഷ്ടാവ് സുഭാഷ് ചന്ദ്രനും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും തമ്മിൽ ഈ വിഷയത്തിൽ മൂന്ന് ദിവസത്തേക്ക് മാധ്യമങ്ങൾ ചർച്ച നടത്തുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഓഗസ്റ്റ് 25…

Read More

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചേലാമ്പ്ര സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 20 ദിവസമായി ആശുപത്രിയിൽ ഇയാൾ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് കണ്ണൂരിൽ ജോലി ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. മുൻകരുതലുകളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. കോഴിക്കോട് ഏഴ് വയസ്സുള്ള ആൺകുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു . താമരശ്ശേരിയിലെ അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരി അനയയുടെ സഹോദരനാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കുളത്തിൽ ഈ കുട്ടിയും കുളിച്ചിരുന്നു. താമരശ്ശേരിയിലെ ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു . മൂന്നാഴ്ച മുമ്പ് വീടിനടുത്തുള്ള ഒരു കുളത്തിൽ നീന്തൽ പരിശീലിച്ചതിൽ കൂടിയാണ് അനയയ്ക്ക് അമീബിക് എൻസെഫലൈറ്റിസ് ബാധിച്ചത് . രോഗത്തിന്റെ ഉറവിടം ഈ കുളമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക…

Read More

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകൾക്ക് ശേഷം തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ . ഇത് സംബന്ധിച്ച് അവർ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും ഇമെയിൽ വഴി പരാതി നൽകി. ഡിവൈഎഫ്ഐ നേതാക്കൾക്കും ഇടതുപക്ഷ പ്രവർത്തകർക്കുമൊപ്പമുള്ള ഹണി ഭാസ്കരന്റെ ചിത്രങ്ങൾ കോൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ മോശം തലക്കെട്ടുകളോടെ പ്രചരിക്കുന്നുണ്ടെന്നാണ് പരാതി. ഷാഫി പറമ്പിൽ എംപിക്ക് രാഹുലിന്റെ സ്വഭാവത്തെക്കുറിച്ച് അറിയാമെന്നും എന്നാൽ അദ്ദേഹത്തിനെതിരായ പരാതികളിൽ ഷാഫി പ്രതികരിച്ചില്ലെന്നും ഹണി ഭാസ്കരൻ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടുന്നുവെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുശേഷമായിരുന്നു സൈബർ ആക്രമണമുണ്ടായത്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. രാഹുലിന് ധൈര്യമുണ്ടെങ്കിൽ അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്യട്ടെ, ഞാൻ അത് നേരിടാൻ തയ്യാറാണ്. രാഹുലിന്റെ ഇരകളായ നിരവധി പേരെ എനിക്കറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

Read More

കൊളംബോ ; അഴിമതിക്കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ . സർക്കാർ പണം സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. 2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് സർവകലാശാലയിൽ ഭാര്യയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയ ചിലവിനെ കുറിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് വിക്രമസിംഗെയെ കസ്റ്റഡിയിലെടുത്തത് . കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ അദ്ദേഹത്തെ ഹാജരാക്കുമെന്ന് അധികൃതർ പറഞ്ഞു . രാജ്യത്തിന്റെ വിഭവങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിന് വിക്രമസിംഗെയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2023-ൽ ഹവാനയിൽ ജി-77 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ റനിൽ വിക്രമസിംഗെ ലണ്ടനിൽ തങ്ങി. വോൾവർഹാംപ്ടൺ സർവകലാശാലയിൽ നടന്ന ഒരു ചടങ്ങിൽ വിക്രമസിംഗെയും ഭാര്യ മൈത്രിയും പങ്കെടുത്തു. തന്റെ യാത്രയുടെ ചെലവുകൾ ഭാര്യ തന്നെയാണ് വഹിച്ചതെന്നും അതിൽ സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്നും വിക്രമസിംഗെ പറഞ്ഞിരുന്നു. എന്നാൽ വിക്രമസിംഗെ സർക്കാർ പണം സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി . റനിൽ വിക്രമസിംഗെയുടെ അംഗരക്ഷകനും…

Read More

തിരുവനന്തപുരം : പീഡനക്കേസിൽ പ്രതിയായ റാപ്പർ വേടനെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കാനൊരുങ്ങി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്സിൽ മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉൾപ്പെടുത്തിയിട്ടുള്ളത് . വേടന്റെ സംഗീതം സാമൂഹിക നീതിയിലും,പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പാഠഭാഗത്തിൽ പറയുന്നത് . കേരള സ്റ്റഡീസ് ആർട്ട് ആന്റ് കൾച്ചർ എന്ന സിലബസിലാണ് വേടനെ പറ്റി പ്രതിപാദിക്കുന്നത്. ഡികോഡിംഗ് ദ് റൈസ് ഒഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനമാണ് പഠിക്കേണ്ടത്. ഇതിൽ രണ്ടാമത്തെ മോഡ്യൂളിൽ ദി കീ ആർട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടില്‍ ഒരു ഖണ്ഡിക വേടനെക്കുറിച്ചാണ്. മലയാള റാപ്പ് രംഗത്ത് വേടൻ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നാണ് ലേഖനത്തിൽ പറയുന്നത് . നാല് വര്‍ഷ ഡിഗ്രി കോഴ്‌സ് പഠിക്കുന്നവര്‍ക്ക്, മൂന്നാം സെമസ്റ്ററില്‍ തിരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍. കാലിക്കറ്റ് സര്‍വകലാശാല വേടന്റെ വരികള്‍ പാഠ്യവിഷയത്തിൽ ഉള്‍പ്പെടുത്താന്‍ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.…

Read More

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ചമ്പക്കുഴിയിലെ മൂച്ചക്കുണ്ടിൽ താമസിക്കുന്ന ആദിവാസി സമുദായാംഗമായ വെള്ളയനെയാണ് പട്ടിണി കിടന്ന് അവശനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജോലി ചെയ്യുന്ന റിസോർട്ടിൽ നിന്ന് ലഭിച്ച കുപ്പിയിൽ ഉണ്ടായിരുന്ന മദ്യം കഴിച്ചതിനാണ് റിസോർട്ട് ഉടമ വെള്ളയനെ ഉപദ്രവിച്ചത്. വെള്ളയനെ റിസോർട്ട് പരിസരത്തോട് ചേർന്നുള്ള ഒരു കെട്ടിടത്തിലെ മുറിയിലാണ് പൂട്ടിയിട്ടത് . റിസോർട്ടിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി പ്രാദേശിക ദലിത് നേതാവ് ശിവരാജനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടർന്ന് അദ്ദേഹം മുൻ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു. പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു സംഘം യുവാവിനെ അന്വേഷിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം റിസോർട്ടിലേക്ക് പോയി. എന്നാൽ റിസോർട്ട് ഉടമ ഇവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നിട്ടും പിന്മാറാതെ, തെരച്ചിൽ നടത്തിയ സംഘം ഒരു മുറിയിൽ വെള്ളയനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും…

Read More

തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാക്ക് തർക്കം . ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കെപിസിസി അംഗം വിനോദ് കൃഷ്ണയും മാധവുമായാണ് വാക്കു തർക്കമുണ്ടായത്. ശാസ്തമംഗലത്ത് റോഡിന്റെ മധ്യത്ത് 15 മിനിറ്റോളം ഇരുവരും തമ്മിൽ തർക്കമുണ്ടായി. മാധവ് ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്നു. വിനോദ് എതിർദിശയിൽ നിന്നാണ് വന്നത്. യു-ടേൺ എടുക്കുന്നതിനിടെ വാഹനങ്ങൾ നേർക്കുനേർ വന്നു. ഇതാണ് തർക്കത്തിനിടയാക്കിയത് . വിനോദ് കൃഷ്ണ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് മ്യൂസിയം പോലീസ് സ്ഥലത്തെത്തി.അതിനിടെ മാധവ് തന്റെ വാഹനത്തിൽ അടിച്ചുവെന്നും വിനോദ് പറഞ്ഞു. എന്നാൽ തന്റെ വാഹനത്തിൽ അടിച്ചതുകൊണ്ടാണ് താൻ തിരിച്ചു ചെയ്തതെന്ന് മാധവും പൊലീസിനോട് പറഞ്ഞു. മാധവ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും പരാതിയുണ്ടെന്നും വിനോദ് പോലീസിനോട് പറഞ്ഞു. ഇതോടെ മാധവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബ്രെത്ത്അലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മാധവ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിനിടെ മാധവിന്റെ…

Read More

ന്യൂഡൽഹി ; തെരുവ് നായ്ക്കളെ സംബന്ധിച്ച ഓഗസ്റ്റ് 8 ലെ വിവാദപരമായ ഉത്തരവ് പരിഷ്കരിച്ച് സുപ്രീം കോടതി .വാക്സിനേഷൻ നൽകിയ ശേഷം അവയെ തിരികെ വിടാനാണ് പുതിയ നിർദേശം. മൃഗസ്നേഹികൾ ആഹ്ലാദത്തോടെയാണ് ഈ വിധി സ്വീകരിച്ചിരിക്കുന്നത്. എങ്കിലും, റാബിസോ ആക്രമണാത്മക സ്വഭാവമോ ഉള്ള നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും പ്രത്യേക ഷെൽട്ടറുകളിൽ സൂക്ഷിക്കുകയും ചെയ്യണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. “തെരുവ് നായ്ക്കളെ തുറന്നുവിടുന്നതിനുള്ള നിരോധനം സ്റ്റേ ചെയ്യും. അവയെ മരുന്ന് നൽകി, വാക്സിനേഷൻ നൽകി അതേ പ്രദേശത്തേക്ക് തിരിച്ചയക്കണം,” സുപ്രീം കോടതി പറഞ്ഞു. കേസ് വിശദമായി കേട്ട ശേഷം ഒരു ദേശീയ നയം രൂപീകരിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്, ഡൽഹി-എൻസിആറിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി പ്രത്യേക ഷെൽട്ടറുകളിൽ സൂക്ഷിക്കാൻ ഡൽഹി-എൻസിആറിലെ അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോൾ മാറ്റങ്ങൾ…

Read More

പാലക്കാട്: എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി ആളുകൾ വേട്ടയാടുകയാണെന്ന് വി കെ ശ്രീകണ്ഠൻ എംപി . എന്തെങ്കിലും കേട്ടാലുടൻ രാജി ആവശ്യപ്പെടുന്നത് ഇവിടുത്തെ പ്രവണതയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. മാത്രമല്ല പരാതി ഉന്നയിച്ച യുവതികളെയും എം പി ആക്ഷേപിച്ചു. ആരോപണം ഉന്നയിച്ച ആളുകൾ അർദ്ധനഗ്ന വസ്ത്രത്തിൽ മന്ത്രിമാരെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ .പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ രാജിവച്ചത്. പലരുടെയും ചാറ്റുകൾ, വെളിപ്പെടുത്തലുകൾ ഉണ്ട്, പക്ഷേ അവരാരും പരാതിക്കാരല്ല. പരാതി നൽകിയിട്ടില്ല. നമ്മുടെ സംസ്ഥാനത്ത് ഒരു നീതിന്യായ വ്യവസ്ഥയുണ്ട്. ഇത്തരമൊരു സംഭവം എനിക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ പരാതി നൽകണം. മറ്റൊരാൾക്ക് സംഭവിച്ച സംഭവത്തെക്കുറിച്ച് പരാതി നൽകിയാൽ, അത് എത്ര കാലം നിലനിൽക്കും. ആരോപണം ഉന്നയിച്ച ആളുകൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇത്രയും വലിയൊരു വിവാദം സൃഷ്ടിച്ചതിനു ശേഷം, പാർട്ടി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മറ്റേതെങ്കിലും പാർട്ടി ഇത്ര വേഗത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ?…

Read More