കൊച്ചി: മുൻ ബിഗ് ബോസ് താരമായിരുന്ന ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ് സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട്.
അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും പൊലീസ് ജിന്റോയെ ചോദ്യം ചെയ്തിരുന്നു. ബിസ് ബോസ് മലയാളം സീസൺ 6വിന്നർ ആയിരുന്നു ജിന്റോ.
Discussion about this post

