- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന്‍ മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
- പ്രതിഷേധം; ഡബ്ലിനിൽ ഗതാഗതക്കുരുക്ക്
- ‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; രാജ്നാഥ് സിംഗ്
Author: Anu Nair
പാലക്കാട്: പാലക്കാട്ട് 26 കാരിയുടെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് സമ്മതിച്ചു. പാലക്കാട്ടെ ശ്രീകൃഷ്ണപുരത്താണ് സംഭവം . മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട്ട് ‘ചോലക്കൽ വീട്ടിൽ’ ഉണ്ണികൃഷ്ണന്റെ മകൾ വൈഷ്ണവി (26) ആണ് മരിച്ചത്.ഭർത്താവ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലർച്ചെയാണ് വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭർതൃവീട്ടിൽ അവശനിലയിൽ കണ്ടെത്തിയത് . ഈ സമയം ഭർത്താവ് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത് . വിവരമറിയിച്ചതിനെ തുടർന്ന് വൈഷ്ണവിയുടെ അച്ഛനും , അമ്മയും എത്തി. തുടർന്ന് മങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാൽ വൈഷ്ണവി ചികിത്സയിലിരിക്കെ മരിച്ചു ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവം കൊലപാതകമാണെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞിരുന്നു . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. .വൈഷ്ണവിയും ദീക്ഷിതും ഒന്നര വർഷം മുമ്പ് വിവാഹിതരായത് . വൈഷ്ണവിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി.ദീക്ഷിതിന്റെ വീട് ഫോറൻസിക്…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിനെതിരായ ഇഡി സമൻസിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി വി ശിവൻകുട്ടി . മുഖ്യമന്ത്രിക്കെതിരായ നീക്കമാണിതെന്നും ഈ ‘മുടന്തൻ ശ്രമം’ പരാജയപ്പെട്ടുവെന്നും ശിവൻ കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി ഒരു കേസും മുന്നോട്ട് കൊണ്ടുപോകാത്തതോടെ ഇത് വ്യക്തമാണെന്നും ശിവൻ കുട്ടി പറഞ്ഞു. “അവർക്ക് ഞങ്ങളെ രാഷ്ട്രീയമായി അട്ടിമറിക്കാൻ കഴിയില്ല. അതിനാൽ കുടുംബാംഗങ്ങളെ അതിലേക്ക് വലിച്ചിഴയ്ക്കാൻ അവർ തീരുമാനിച്ചു. സർക്കാരിനും സിപിഎമ്മിനും ഒന്നും മറച്ചുവെക്കാനില്ല. ഏത് അന്വേഷണവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഇഡി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ, ഒന്നര വർഷത്തിലേറെയായി ഇഡി എന്തിനാണ് നിഷ്‌ക്രിയമായിരുന്നത്? സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ഒരാൾക്കെതിരെ ചെറിയ തുടർനടപടികൾ പോലും സ്വീകരിക്കാത്തതിലൂടെ ഈ കേസിൽ അടിസ്ഥാനമില്ലെന്ന് ഇഡി തെളിയിച്ചു, ”വി ശിവൻകുട്ടി പറഞ്ഞു. അതേസമയം, കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകനെ ഇഡി വിളിച്ചുവരുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിന് പിന്നിൽ നിഗൂഢതയുണ്ടെന്ന് എഐസിസി ജനറൽ…
.തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023 ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചതായി റിപ്പോർട്ട്. 2023 ഫെബ്രുവരി 14 ന് രാവിലെ 10:30 ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവേക് കിരൺ ഹാജരായില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു സമൻസ് എന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 50 ലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് പുറപ്പെടുവിച്ചത്. രേഖകളും തെളിവുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമൻസ് അയച്ചത്. കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദാണ് നോട്ടീസ് അയച്ചത്. എന്നാൽ വിവേക് ഓഫീസിൽ ഹാജരായില്ലെങ്കിലും ഇഡി തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് വിവരം. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്ത അതേ രാത്രിയിലാണ് സംഭവം . അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിനെക്കുറിച്ചുള്ള വിവരങ്ങളും…
കോഴിക്കോട് : റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ സെച്ചനോവ് സര്‍വകലാശാലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ . കോഴിക്കോട് നടുവല്ലൂര്‍ കുനത്തില്‍ ഫിദ ഫാത്തിമ (28), ഭർത്താവ് കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്‍ അഹമ്മദ് അജ്‌നാസ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വേലൂര്‍ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രതികള്‍ 14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങിയതായാണ് വിവരം.റഷ്യയിൽ മെഡിക്കൽ വിദ്യാർഥിയായ ഫിദ ഫാത്തിമയുടെ റീൽസ് കണ്ടാണ് റിഷ ഇവരെ സമീപിക്കുന്നത്. പിന്നീട് അജ്നാസുമായി ചേർന്ന് പണം കൈപ്പറ്റുകയുമായിരുന്നു വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാതിരുന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ രണ്ടുവർഷമായി ഇവർ ഒഴിവുകഴിവുകൾ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴികോട് വിമാനത്താവളത്തിൽ വച്ചായിരുന്നു…
ക്വാലാലംപൂർ ; രാജ്യത്ത് ഗോമാംസം വിളമ്പുന്നത് നിരോധിക്കണമെന്ന് മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടിയായ പാർടി ഹതി രക്യാത് മലേഷ്യ . രാജ്യത്തെ മതപരമായ വികാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഔദ്യോഗിക പരിപാടികളിൽ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും വികാരങ്ങളെ മാനിക്കണമെന്നും, ഗോമാംസം വിളമ്പുന്നത് നിരോധിക്കണമെന്നും ആവശ്യം ഉയർന്നത് . ചാൻ സെ യുവെൻ നയിക്കുന്ന പുതുതായി രൂപീകരിച്ച പ്രതിപക്ഷ പാർട്ടിയാണ് പാർടി ഹതി രക്യാത് മലേഷ്യ . മുസ്ലീം വികാരങ്ങളെ മാനിച്ച് പന്നിയിറച്ചിയും മദ്യവും ഒഴിവാക്കുന്നതുപോലെ, എല്ലാ ഔദ്യോഗിക വിരുന്നുകളിലും ഗോമാംസം നിരോധിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ചാൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടു. ഔദ്യോഗിക ടൂറിസം പരിപാടിയിൽ മദ്യം വിളമ്പുന്നതിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണിത്. മലേഷ്യയിലെ ജനസംഖ്യയുടെ ഏകദേശം 7 ശതമാനം വരുന്ന ഹിന്ദുക്കളുടെയും ചില ബുദ്ധമത സമൂഹങ്ങളുടെയും ഭക്ഷണ നിയന്ത്രണങ്ങൾ മാനിക്കുന്നതിന് ഗോമാംസം നിരോധിക്കണമെന്നാണ് ചാൻ തന്റെ നിർദ്ദേശത്തിൽ പറയുന്നത് . അടുത്തിടെ ഗ്ലോബൽ ട്രാവൽ മീറ്റ് 2025-നായി സർക്കാർ സംഘടിപ്പിച്ച ഗാല ഡിന്നറിൽ മദ്യം വിളമ്പിയത് പ്രതിഷേധത്തിന് കാരണമായിരുന്നു .…
ന്യൂദൽഹി : വെനിസ്വേലയിലെ പ്രധാന പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയ്ക്ക്, അവരുടെ രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നോബൽ സമ്മാനത്തിന് അർഹനാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് . ഇതിനായി മരിയയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിരവധി സമാനതകൾ കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാടിയതിന് രാഹുൽ ഗാന്ധിയും നൊബെൽ ബഹുമതിക്ക് അർഹനാണെന്ന് കോൺഗ്രസ് വക്താവ് പറയുന്നു . മച്ചാഡോയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പങ്ക് വച്ചാണ് രജ്പുത് ഇക്കാര്യം എഴുതിയിരിക്കുന്നത് . “ഭരണഘടനയെ പ്രതിരോധിച്ചതിന് വെനിസ്വേലൻ പ്രതിപക്ഷ നേതാവിന് ഇത്തവണ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നു“ സുരേന്ദ്ര രജ്പുത് പറയുന്നു. വോട്ട് മോഷണം, ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേര്…
ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായിയും റിലയൻസ് പവർ ലിമിറ്റഡ് സീനിയർ ഉദ്യോഗസ്ഥനുമായ അശോക് കുമാർ പാൽ അറസ്റ്റിൽ . കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാലിനെ കസ്റ്റഡിയിലെടുത്തത്. ഏഴ് വർഷത്തിലേറെയായി റിലയൻസ് പവറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോലി ചെയ്യുന്ന പാൽ, നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കമ്പനിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌ഇസിഐ)ക്ക് 68 കോടിയിലധികം രൂപയുടെ വ്യാജ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ ബാങ്ക് ഗ്യാരന്റി യഥാർത്ഥമാണെന്ന് വരുത്തിത്തീർക്കാൻ, വിവിധ വാണിജ്യ ബാങ്കുകളുടെ വ്യാജ ഡൊമെയ്‌നുകളും ഉപയോഗിച്ചു . സോഷ്യൽ മീഡിയ വഴിയാണ് ഇതിനായുള്ള പേപ്പർ വർക്കുകൾ ചെയ്തത് . ഫിലിപ്പീൻസിലെ മനിലയിലുള്ള ഫസ്റ്റ്‌റാൻഡ് ബാങ്കിൽ നിന്ന് റിലയൻസ് പവർ ബാങ്ക് ഗ്യാരന്റി സമർപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഫിലിപ്പീൻസിൽ അത്തരമൊരു…
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും . ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ യോഗം നടത്തും. കെ.സി. വേണുഗോപാൽ എംപി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രിയും പലയിടത്തും പ്രതിഷേധം ഉണ്ടായി . പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ട് നേരിട്ടു. ചില പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് എത്തി. സെക്രട്ടേറിയറ്റ് മാർച്ചിനിടെ വലിയ സംഘർഷമുണ്ടായി. കൊല്ലത്തും പ്രവർത്തകർ രാത്രി വൈകിയും പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ, ദേശീയപാത ഉപരോധിച്ച യൂത്ത് കോൺഗ്രസ് അംഗങ്ങളെ പോലീസ് ബലമായി നീക്കം ചെയ്തു. ആലപ്പുഴയിൽ, രാത്രിയിൽ പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയ പാതയിലെത്തി. കളർകോട് ജംഗ്ഷനിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായി. ആലപ്പുഴ ഹൈവേ പാലത്തിൽ ഗതാഗതം പൂർണമായും…
ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ തടഞ്ഞതായി പരാതി . വിദേശകാര്യ മന്ത്രാലയം (എംഇഎ) പറയുന്നതനുസരിച്ച്, അഫ്ഗാൻ മന്ത്രിയുടെ പത്രസമ്മേളനത്തിൽ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറലിൽ നിന്നുള്ള തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കാണ് ക്ഷണക്കത്ത് ലഭിച്ചത്. അതുകൊണ്ട് തന്നെ അഫ്ഗാൻ എംബസിയിൽ വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല . ചില വനിതാ മാധ്യമപ്രവർത്തകരെ മീറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായും പരാതിയുയർന്നു . പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ, നിരവധി മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും എല്ലാ വനിതാ റിപ്പോർട്ടർമാരും വസ്ത്രധാരണരീതിയെ മാനിച്ചിരുന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. പരിപാടിയിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ ‘വിലക്കിനെക്കുറിച്ച്’ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് “വ്യക്തമാക്കാൻ” കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ആവശ്യപ്പെട്ടു. “ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ചില സ്ത്രീകളെ അപമാനിക്കുന്നത് നമ്മുടെ രാജ്യത്ത് എങ്ങനെയാണ് അനുവദിച്ചതെന്ന് അവർ…
കൊച്ചി ; ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് അകത്തെത്തറ ചത്തുമുത്തികാവില്‍ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമര്‍ശം. മലയാളി കുടുംബങ്ങളുടെ, ബില്ലെഴുതി പതിച്ചു കിട്ടാത്ത ആത്മീയ സ്വത്താണ് ശബരിമല. ഇതിനി വലിയ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ ശുദ്ധീകരണമാണ് കേരളത്തില്‍ നടത്താന്‍ പോകുന്നത്. അതിന് തയാറെടുപ്പ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഹന്ദി വിശ്വാസികള്‍ എന്നല്ല, എല്ലാ മത വിശ്വാസികള്‍ക്കും ജാഗരൂപരാകണം – അദ്ദേഹം പറഞ്ഞു. അയ്യപ്പൻ മനുഷ്യൻ കൂടിയാണ്. തൻറെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
