പാലക്കാട്: പാലക്കാട്ട് 26 കാരിയുടെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് സമ്മതിച്ചു. പാലക്കാട്ടെ ശ്രീകൃഷ്ണപുരത്താണ് സംഭവം . മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട്ട് ‘ചോലക്കൽ വീട്ടിൽ’ ഉണ്ണികൃഷ്ണന്റെ മകൾ വൈഷ്ണവി (26) ആണ് മരിച്ചത്.ഭർത്താവ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ച പുലർച്ചെയാണ് വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭർതൃവീട്ടിൽ അവശനിലയിൽ കണ്ടെത്തിയത് . ഈ സമയം ഭർത്താവ് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത് . വിവരമറിയിച്ചതിനെ തുടർന്ന് വൈഷ്ണവിയുടെ അച്ഛനും , അമ്മയും എത്തി. തുടർന്ന് മങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാൽ വൈഷ്ണവി ചികിത്സയിലിരിക്കെ മരിച്ചു
ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവം കൊലപാതകമാണെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞിരുന്നു . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. .വൈഷ്ണവിയും ദീക്ഷിതും ഒന്നര വർഷം മുമ്പ് വിവാഹിതരായത് . വൈഷ്ണവിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി.ദീക്ഷിതിന്റെ വീട് ഫോറൻസിക് സംഘം പരിശോധിച്ചിരുന്നു.

