കൊച്ചി ; ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് അകത്തെത്തറ ചത്തുമുത്തികാവില്‍ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമര്‍ശം.
മലയാളി കുടുംബങ്ങളുടെ, ബില്ലെഴുതി പതിച്ചു കിട്ടാത്ത ആത്മീയ സ്വത്താണ് ശബരിമല. ഇതിനി വലിയ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ ശുദ്ധീകരണമാണ് കേരളത്തില്‍ നടത്താന്‍ പോകുന്നത്. അതിന് തയാറെടുപ്പ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഹന്ദി വിശ്വാസികള്‍ എന്നല്ല, എല്ലാ മത വിശ്വാസികള്‍ക്കും ജാഗരൂപരാകണം – അദ്ദേഹം പറഞ്ഞു.
അയ്യപ്പൻ മനുഷ്യൻ കൂടിയാണ്. തൻറെ മൂത്ത സഹോദരനായാണ് അയ്യപ്പനെ കാണുന്നത്. ഈശ്വരന്റെ ഓഡിറ്റ് ബുക്കിൽ മാത്രമാണ് തന്റെ തെറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

