പട്ന : ഒറ്റ പ്രസവത്തിൽ നാല് കണ്മണികൾക്ക് ജന്മം നൽകി യുവതി. ബീഹാറിലെ മോത്തിഹാരി വാത്സല്യ ഐ വി എഫ് നഴ്സിംഗ് ഹോമിൽ സുഖമായി കഴിയുകയാണ് അമ്മയും നാല് കുഞ്ഞുങ്ങളും. പപ്പു കുമാർ ചൗധരിയുടെ ഭാര്യയും വിസുൻപൂർ ധേഖ നിവാസിയുമായ രഞ്ജു ദേവിയാണ് ഒരു മകനും, മൂന്ന് പെണ്മക്കൾക്കും ജന്മം നൽകിയത് .
ഡോ. സ്വസ്തിക് സിൻഹയും ഡോ. അനന്യ സിൻഹയും അടങ്ങുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത് . ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്നും ഡോക്ടർമാർ പറഞ്ഞു.
രഞ്ജു ദേവി ഏകദേശം അഞ്ച് വർഷം മുമ്പാണ് വിവാഹിതയായത്. കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ ദമ്പതികൾ ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ നാല് കുഞ്ഞുങ്ങളെ ലഭിച്ചത് ഇവർക്ക് ഇരട്ടി സന്തോഷമാണ്. നിരവധി പേരാണ് കുഞ്ഞുങ്ങളെ കാണാനും, ദമ്പതികളെ അഭിനന്ദിക്കാനുമായി എത്തിയത്.

