ഡബ്ലിന്‍ : 24 പാകിസ്ഥാന്‍കാരെ നാടുകടത്താന്‍ സര്‍ക്കാരിന് ചെലവായത് റെക്കോഡ് തുക . ചാർട്ടേഡ് വിമാനത്തിൽ ഇവരെ നാടുകടത്താനായി ഇതിനായി 4,73,000 യൂറോ ചെലവായെന്ന് നീതിന്യായ മന്ത്രി മന്ത്രി ജിം ഒ കല്ലഗന്‍ വെളിപ്പെടുത്തി. ഈ വര്‍ഷത്തെ നാലാമത്തെയും രാജ്യ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതുമായ ചാര്‍ട്ടേഡ് നാടുകടത്തലാണിത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ നാടുകടത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഒരാള്‍ക്ക് 20,000 യൂറോ നിരക്കില്‍ 473,000 യൂറോയാണ് ഇതിനായി ചെലവാക്കിയത്. അഭയാര്‍ഥിയെ നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതിനായി ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ഇതിന് പുറമെയാണ് . മാത്രമല്ല, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ഓണ്‍-ബോര്‍ഡ് പാരാമെഡിക്കുകള്‍,ഫ്ളൈറ്റ് മാനേജ്മെന്റ് തുടങ്ങിയ സപ്പോര്‍ട്ട് സര്വ്വീസുകളൊഴിച്ചുള്ള ചെലവാണിത്. ഇതു കൂടി വരുമ്പോള്‍ ചെലവായ തുക ഇനിയുമേറും.
സെപ്തംബര്‍ 23 ന് ചാര്‍ട്ടേഡ് വിമാനത്തില്‍ 24 പുരുഷന്മാരെ പാകിസ്ഥാനിലേക്ക് നാടുകടത്തി.മുമ്പ് ജോര്‍ജിയയിലേക്ക് രണ്ട് വിമാനങ്ങളിലും നൈജീരിയയിലേക്ക് ഒരു വിമാനത്തിലും അഭയാര്‍ത്ഥികളെ നാടുകടത്തിയിരുന്നു.ഇതിനാകെ 5,30,941 യൂറോയാണ് ചെലവായത്.ഈ വര്‍ഷം ഇതുവരെ 130 പേരെയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടുകടത്തിയത്.

