കോര്‍ക്ക് : കോര്‍ക്ക് സീറോ മലബാര്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രത്യേക സമുദായക്കാർ . വിൽട്ടൺ എസ് എം എ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വിശുദ്ധ കുര്‍ബാന നടക്കവെയാണ് സംഭവം . ആറ് പേരടങ്ങുന്ന സംഘം പിന്‍വാതിലിലൂടെ പ്രവേശിച്ച് സ്പീക്കര്‍ ഉപയോഗിച്ച് ‘മാഷാ അള്ളാ ‘എന്ന് നിരന്തരമായി വിളിച്ച് വിശ്വാസികളെ ഭീതിതരാക്കിയെന്നാണ് ആരോപണം.
ക്രച്ചസുമായി എത്തിയ വികലാംഗനെന്ന് തോന്നിപ്പിക്കുന്ന മറ്റൊരാള്‍ പള്ളിയുടെ മുന്‍ ഭാഗത്തും നിലയുറപ്പിച്ചു. ഇതേ സമയം , ഇന്ത്യക്കാരെ കളിയാക്കുന്ന വിധത്തിലുള്ള ഒരു കനേഡിയന്‍ പാട്ടും ഉച്ചത്തില്‍ സ്പീക്കറിലൂടെ കേള്‍പ്പിച്ചുകൊണ്ടിരുന്നു.പത്തു മുതല്‍ 20 വയസുവരെ ഉള്‍പ്പെട്ടവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.സംഘത്തിലെ ഏറ്റവും ചെറിയ കുട്ടി , സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു.ഹന്നാൻ വെള്ളത്തിൽ കൈകൾ ഇടുകയും തുപ്പി മലിനമാക്കുകയും ചെയ്തു.
കമ്മറ്റിക്കാര് ,പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ ക്രച്ചസില്‍ എത്തിയ ആള് ഒഴികെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ സമയമായതോടെ ,ക്രച്ചസില്‍ എത്തിയ ഇയാൾ, വിശുദ്ധ കുര്‍ബാന ,കൈക്കൊള്ളാനെന്നഭാവേനെ അടുത്തതോടെ അയാളോടും പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ ,പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന ചിലര്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതമായി അസഭ്യവാക്കുകളോടെ അയാള്‍ പള്ളിയ്ക്ക് പുറത്തിറങ്ങി.
സംഭവ സമയത്ത് പള്ളിയ്ക്കുള്ളില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു. സ്ത്രീകളും, കുട്ടികളും ഭയക്കുകയും ചെയ്തു.

