ഡബ്ലിനിലെ 601 കിടക്കകളുള്ള കവാന കോർട്ട് വിദ്യാർത്ഥി അക്കൊമഡേഷൻ സെന്ററിന് ബാങ്ക് ഓഫ് അയർലൻഡ് (BoI) 81 മില്യൺ യൂറോയുടെ റീഫിനാൻസിംഗ് . ഇതോടെ ബാങ്ക് ഓഫ് അയർലൻഡിന്റെ വിദ്യാർത്ഥി അക്കൊമഡേഷൻ സെന്ററിനുള്ള മൊത്തം ഫണ്ടിംഗ് 700 മില്യണിലധികം യൂറോയിലേക്ക് എത്തും. ഇത് രാജ്യവ്യാപകമായി 7,000 ത്തിലധികം കിടക്കകൾ എത്തിക്കാനും സഹായിച്ചു.
“ഈ ഏറ്റവും പുതിയ ഇടപാട് GSA യുമായുള്ള 10 വർഷത്തെ പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നു, കൂടാതെ വിദ്യാർത്ഥികളോടുള്ള ഞങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,” എന്നാണ് ഇതിനെ പറ്റി BoI യിലെ റെസിഡൻഷ്യൽ ആൻഡ് ഡെവലപ്മെന്റ് ഫിനാൻസ് മേധാവി ബ്രയാൻ ഗാഫ്നി പറയുന്നത്.
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലായി 11 രാജ്യങ്ങളിൽ പർപ്പസ്-ബിൽറ്റ് സ്റ്റുഡന്റ് അക്കോമഡേഷൻ (PBSA) യുടെ നിക്ഷേപകൻ, ഡെവലപ്പർ, അസറ്റ് മാനേജർ എന്നീ നിലകളിൽ GSA അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. കമ്പനിയുടെ ഐറിഷ് പ്രവർത്തനങ്ങളിൽ BoI യുടെ പിന്തുണ പ്രധാനമാണെന്ന് GSA ആഗോള തലവൻ ജോൺ ജേക്കബ്സ് പറഞ്ഞു.

