കൊല്ലം : കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒൻപതാം ക്ലാസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയത് . ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ലൈംഗിക പീഡനം പുറത്തുവന്നത്.
അമ്മ വീട്ടിലില്ലാത്തപ്പോഴെല്ലാം പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. അച്ഛൻ കുടുംബം ഉപേക്ഷിച്ചുപോയ ശേഷമാണ് അയാൾ അമ്മയോടൊപ്പം താമസിക്കാൻ തുടങ്ങിയത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന അമ്മ മിക്ക സമയത്തും വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
ഹോട്ടൽ ജീവനക്കാരനായ പ്രതി രണ്ട് വർഷമായി പെൺകുട്ടിയുടെ അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. വാഗമണിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്.

