ശ്രീനഗർ: 14 കാരനായ മകൻ കുഴഞ്ഞു വീണു മരിച്ചതിന് പിന്നാലെ മനോദു:ഖം താങ്ങാനാകാതെ അച്ഛനും മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ബനിഹാളിലെ ടെതാർ പ്രദേശത്താണ് സംഭവം.
45 വയസ്സുള്ള ഷബീർ അഹമ്മദ് ഗാനിയ തന്റെ രോഗിയായ മകൻ സാഹിൽ അഹമ്മദിനെ (14) ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സാഹിലിന്റെ അവസ്ഥ മോശമാകുകയായിരുന്നു . വഴിയിൽ വച്ച് തന്നെ സാഹിൽ പിതാവിന്റെ മടിയിൽ കുഴഞ്ഞുവീണു മരിച്ചു .
മകൻ മരിച്ചതിന്റെ ആഘാതം സഹിക്കാൻ കഴിയാതെ പിതാവിന് ഹൃദയാഘാതം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബാനിഹാളിലെ സബ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post

