തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ കയറി ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. ലോറി ഡ്രൈവറായ പ്രതി തമിഴ്നാട്ടിൽ നിന്നാണ് പിടിയിലായത് . സിസിടിവി പരിശോധനയില്‍ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായി വിവരമുണ്ടായിരുന്നു.
യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു സംഭവം. ഹോസ്റ്റൽ മുറിയുടെ ഉള്ളിൽ കയറിയാണ് ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത് . യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം.
Discussion about this post

