ന്യൂഡൽഹി: ഡൽഹിയിൽ എം. പി മാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ടുമെൻ്റിൻ്റെ ഒന്നാം നിലയിലാണ് തീ പിടിത്തം ഉണ്ടായത്. ബാൽക്കണികൾ പൂർണമായും കത്തിനശിച്ചു . അഗ്നിശമന സേനാ വിഭാഗം സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബേസ്മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു. താഴത്തെ രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്.
ദീപാവലി പ്രമാണിച്ച് സമീപത്ത് നിന്നാരെങ്കിലും പൊട്ടിച്ച പടക്കത്തിൻ്റെ തീപൊരി വീണതാണോ അപകടത്തിനിടയാക്കിയതെന്ന് എന്നാണ് പോലീസ് സംശയിക്കുന്നത്. എം.പി മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റുകളാണിത്. പാർലമെൻ്റ് സമ്മേളന കാലയളവ് അല്ലാത്തതിനാൽ എം.പി മാരിൽ പലരും സ്ഥലത്തില്ല.

