ഡൊണഗൽ: ചാൾസ് ലിഫോർഡിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. 50 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ വിട്ടയച്ചു. ഇന്നലെ ആയിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ടുള്ള ആറാമത്തെ അറസ്റ്റാണ് ഇത്.
കഴിഞ്ഞ വർഷം ജനുവരി 20 ന് ആയിരുന്നു സംഭവം. ഡൂഹറിന്റെ വീട്ടിൽവച്ച് അദ്ദേഹത്തെയും പിതാവിനെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റു. തുടർന്ന് ഹെലികോപ്റ്ററിൽ റോയൽ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post

