കുറച്ചുനാള്‍ മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയ്ക്ക് പറ്റിയത് പോലൊരു അബദ്ധത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് തമിഴ് നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്.
ഉദയനിധി നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണ എന്ന നിവായുടെ പോസ്റ്റ് ലൈക്ക് ചെയ്തതും, റീപോസ്റ്റ് ചെയ്തതുമാണ് ചർച്ചയായിരിക്കുന്നത് . നടിയുടെ ചിത്രങ്ങള്‍ ഉദയ്നിധി റീപോസ്റ്റ് ചെയ്തത് കണ്ടതോടെ ഉദയനിധിക്കെതിരെ നിരവധി ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു കഴിഞ്ഞു.
നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സംഭവം ചര്‍ച്ചയായതോടെ നിവായുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയുണ്ട്.
നേരത്തെ മൂന്ന് ലക്ഷത്തിന് മുകളിലുണ്ടായിരുന്ന നിവായുടെ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോള്‍ നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടൊന്നും ഉദയനിധി ഇതുവരേയും പ്രതികരിച്ചിട്ടില്ല. നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പക്കൽ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ബൂമറാങ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിവാഷിയ്നി ബിഗ് ബോസ് സീസണ് ലെ മത്സരാര്‍ത്ഥിയുമായിരുന്നു.
നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലി നടി അവ്നീത് കൗറിന്റെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട് കയ്യബദ്ധത്തില്‍ ലൈക്ക് ചെയ്തതാണെന്ന് വിരാട് കോലി വിശദീകരിക്കുകയുണ്ടായി. ആ ലൈക്കിന്റെ പേരില്‍ അവ്നീതിന്റെ ഫോളോഴേവ്സിലുണ്ടായ വര്‍ധനവ് 18 ലക്ഷമായിരുന്നു.

