ക്ലെയർ: കൗണ്ടി ക്ലെയറിലെ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ വിവരങ്ങൾ തേടി പോലീസ്. 2005 ൽ കൊല്ലപ്പെട്ട എമർ ഒ’ലൗലിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ലൗൽ കൊല്ലപ്പെട്ട് ഇന്നേയ്ക്ക് 21ാം വാർഷികമാണ്. 2005 ഏപ്രിൽ എട്ടിന് ആയിരുന്നു ട്യൂബറിനടുത്തുള്ള ബാലിബോർണാഗിലെ ഒരു കാരവാനിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഫയൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതേ തുടർന്നാണ് വിവരങ്ങൾ തേടിയിരിക്കുന്നത്. കൊല്ലപ്പെടുമ്പോൾ 23 വയസ്സായിരുന്നു ലൗലിന്റെ പ്രായം. കാമുകൻ ഷെയ്ൻ ബോവിനൊപ്പം ടബ്ബറിലെ ബോസ്റ്റണിനടുത്തുള്ള മൊബൈൽ ഹോമിലാണ് താമസിച്ചിരുന്നത്. ഫോൺ ചാർജ് ചെയ്യാനായി അയൽക്കാരന്റെ കാരവനിലേക്ക് പോയതായിരുന്നു ലൗലിൻ. ഇവിടെവച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു.

