ഡബ്ലിൻ: ഈസ്റ്റർ ബാങ്ക് അവധിക്കാലത്ത് ഐറിഷ് റോഡുകളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. നാലായിരം ഡ്രൈവർമാർ അമിതവേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി. 175 ഡ്രൈവർമാരെയാണ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചതിന് പിടികൂടിയത്.
ഈസ്റ്റർ വാരാന്ത്യബാങ്ക് അവധിയോട് അനുബന്ധിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച മുതലായിരുന്നു പോലീസ് ദൗത്യം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടർന്നു. ഈ ദിവസങ്ങളിലാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 290 ഫിക്സ്ഡ് ചാർജ് നോട്ടീസുകൾ പുറപ്പെടുവിച്ചു. സീറ്റ് ബെൽറ്റ് ഇത്താത്തതിന് വാഹനം ഓടിച്ചതിന് 95 ഫിക്സ്ഡ് ചാർജ് നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

