ഡബ്ലിൻ: ലൂക്കനിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു 28 വയസ്സുള്ള യുവാവിനെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി.
ലൂക്കനിലെ കോണർ കൂപ്പേഴ്സിലെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും 8,30,000 യൂറോയുടെ കെറ്റാമൈൻ ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി മൗണ്ട് ആൻഡ്ര്യൂ ഗ്രോവിൽ നിന്നുള്ളയാളാണ്. ഇയാളെ പിന്നീട് 13,000 യൂറോയുടെ ജാമ്യത്തിൽ വിട്ടയച്ചു.
Discussion about this post

