- കുടുകുടാ ചിരിപ്പിച്ച് “പരിവാർ” ട്രെയിലർ പുറത്ത്
- പെണ്ണ് കേസ് മൈസൂരിൽ ചിത്രീകരണം ആരംഭിച്ചു
- കേരളം പൊള്ളുന്നു ; 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക
- ദേവേന്ദ്ര ഫഡ്നാവിസിന് പാകിസ്ഥാനിൽ നിന്ന് വധഭീഷണി ; അന്വേഷണം ആരംഭിച്ചു
- മദ്യലഹരിയിൽ 17 കാരൻ പീഡിപ്പിച്ചത് 5 വയസുകാരിയെ : ശരീരത്തിൽ മാരക മുറിവുകൾ : സ്വകാര്യ ഭാഗത്ത് 28 സ്റ്റിച്ച്
- ‘സെബിച്ചന്റെ സ്വപ്നങ്ങൾ’ ; ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോ റിലീസ്
- പൊട്ടിക്കരഞ്ഞ് ഇളയ മകന്റെ കബറിടത്തിൽ അബ്ദുൾ റഹീം : താൻ കട്ടിലിൽ നിന്ന് വീണതാണെന്ന് ഭാര്യ ഷെമീന
- ഭർത്താവുമായി അഭിപ്രായ വ്യത്യാസം : ഏറ്റുമാനൂരിൽ അമ്മയും, രണ്ട് പെണ്മക്കളും ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കി
Author: Anu Nair
കണ്ണൂർ ; കണ്ണൂരിലെ സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ . ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ചത് . 17 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ചത് . ചവിട്ടേറ്റ് വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു, കുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന്, കേരള റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപന്റെ മുഖത്തും , മൂക്കിലും, തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ലിവർ സിറോസിസും, വൃക്കയിൽ സിസ്റ്റുമടക്കം ഒട്ടേറെ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൃദയധമനികളിൽ 75 ശതമാനത്തിലേറെ ബ്ലോക്കുണ്ട്. ശരീരത്തിലെ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് റിപ്പോർട്ട് . രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. തലയിൽ കരുവാളിച്ച പാടുകൾ ഉള്ളതായി നേരത്തെ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു. ശ്വാസകോശത്തിൽ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കൾ സമാധി ഇരുത്തിയപ്പോൾ ഉള്ളിലായാതാണെന്നും സംശയങ്ങൾ ഉണ്ടായിരുന്നു.നെഞ്ച് വരെ കർപ്പൂരവും , ഭസ്മവും സുഗന്ധദ്രവ്യങ്ങൾ പൂശിയാണ് മക്കൾ ഗോപനെ കല്ലറയിൽ ഇരുത്തിയത് . അതിനിടെ ഗോപന്റെ പേരിൽ വലിയ ക്ഷേത്രം പണിത് ഉത്സവം നടത്തുമെന്ന് പൂജയ്ക്ക് നേതൃത്വം നൽകുന്ന മകൻ രാജസേനൻ പറഞ്ഞിരുന്നു.
ഈ ലോകത്തെ ജീവജാലങ്ങൾ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്. ജന്തുലോകത്തിലെ ഏതെങ്കിലും ഒരു ജീവിവർഗത്തിന് നാശം സംഭവിച്ചാലും സന്തുലിതാവസ്ഥയ്ക്ക് മാറ്റം വരും .അത്തരലൊന്നാണ് ഹിപ്പൊപൊട്ടാമസും. ഇന്ന് ഫെബ്രുവരി 15 , ലോക ഹിപ്പോപൊട്ടാമസ് ദിനം . കൂറ്റൻ തല , വലിയ വായ , പല്ലുകൾ , രോമമില്ലാത്ത ശരീരം , തടിച്ച കാലുകൾ . 1,500 കിലോ വരെ ഭാരം വരുന്ന ഭീമൻ ഹിപ്പോകൾ കൂടുതൽ സമയവും വെള്ളത്തിൽ ചിലവഴിക്കുന്നു. കരയിലും , വെള്ളത്തിലും ജീവിക്കുന്നതിനാൽ ഇവയെ അർദ്ധ ജലജീവി എന്നും വിളിക്കുന്നു.നദികളിലും, തടാകങ്ങളിലും, കണ്ടൽക്കാടുകളിലും, ചതുപ്പുനിലകളിലും ജീവിക്കുന്ന ഇവയുടെ എണ്ണം ദിവസം ചെല്ലുന്തോറും അപ്രത്യക്ഷമാകുകയാണ്. പ്രകൃതിയിലെ അപൂർവ്വമായ ഒരു മൃഗമാണിത് . ഈ മൃഗങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനും, അവയുടെ പിൻഗാമികളെ സംരക്ഷിക്കുന്നതിനുമാണ് എല്ലാ വർഷവും ഫെബ്രുവരി 15 ലോക ഹിപ്പോ ദിനമായി ആചരിക്കുന്നത് . മാംസത്തിനും , കൊമ്പുകൾക്കും വേണ്ടി വേട്ടയാടുന്നതിനാൽ ഇന്ന് ഇവ…
ഇന്ന് പലരുടെയും നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ് സ്മാർട്ട് ഫോണിന്റെ പൊട്ടിത്തെറി. സംസാരിക്കുന്നതിനിടയ്ക്കോ, ചാർജ് ചെയ്യുന്നതിനിടയ്ക്കോ ഫോണുകൾ പൊട്ടിത്തെറിക്കുന്നത് സർവ്വസാധാരണമാണ്. ചിലപ്പോൾ മരണം പോലും സംഭവിക്കാറുമുണ്ട്. ഇപ്പോഴിതാ യുവതി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത് . ബ്രസീലിലെ സൂപ്പർ മാർക്കറ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.ബ്രസീലിലെ അനാപോളിസിലാണ് സംഭവം. പാന്റിന്റെ പിൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത് . പെട്ടെന്ന് തീ ആളിപ്പടർന്നു. സ്ത്രീയുടെ ഭർത്താവ് തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഗുരുതര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേയ്ക്ക് മാറ്റി . ഒരു വർഷം പഴക്കമുള്ള മോട്ടറോള മോട്ടോ E32 ഫോണാണ് പൊട്ടിത്തെറിച്ചത് . സൂപ്പർ മാർക്കറ്റിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത് . ബബിൾബാത്ത്ഗേൾ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വച്ചത് .
പ്രയാഗ് രാജ് : മഹാകുംഭമേളയിൽ സ്നാനം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് . മാഘി പൂർണ്ണിമ ദിനമായ ഇന്നലെയാണ് അദ്ദേഹം ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ എത്തിയത്. അദ്ദേഹത്തോടൊപ്പം മകനും മുൻ മന്ത്രിയുമായ ജയ് വർധൻ സിംഗ്, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുകുന്ദ് തിവാരി എന്നിവരും ഉണ്ടായിരുന്നു. ജ്യോതിർപീഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹവും ദിഗ്‌വിജയ് സിംഗ് വാങ്ങി. അതേസമയം പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ 50 കോടി പേർ മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സിനിമാ മേഖല ജൂൺ 1 മുതൽ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ച് നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയ പത്രസമ്മേളനം വൻ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണിതെന്നാണ് പറഞ്ഞു കൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ പ്രഖ്യാപനം . എന്നാൽ ഇപ്പോൾ സുരേഷ് കുമാറിനെതിരെ വൻ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്‍റണി പെരുമ്പാവൂര്‍. ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത് – എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആന്റണി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. എനിക്ക് പറയാനുള്ളത്…? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി…
ഗാസ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഗാസ മുതൽ യുക്രെയ്ൻ വരെയുള്ള സമാധാന ചർച്ചകൾ ശക്തമാവുകയാണ്. അതേസമയം, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന അമേരിക്കൻ ഇന്റലിജൻസിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഗാസ വെടിനിർത്തലിന് ശേഷം ഈ വർഷം ഇറാനിൽ സൈനിക നടപടികൾക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . മിഡിൽ ഈസ്റ്റ് മുഴുവൻ നശിപ്പിക്കപ്പെടാൻ കരുത്തുള്ള സൈനിക നീക്കങ്ങളാകും ഇസ്രായേൽ ലക്ഷ്യമിടുക. ഈ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ പ്രത്യേക സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ പരിഗണിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ജോ ബൈഡൻ ഭരണകൂടത്തിന്റെ അവസാന ദിവസങ്ങളിൽ, റിപ്പോർട്ട് നൽകിയിരുന്നു . ആക്രമണങ്ങളിലൂടെ ഇസ്രായേൽ ഇതിനകം തന്നെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളെയും ഹിസ്ബുള്ള, ഹമാസ് ഉൾപ്പെടെയുള്ള നിയുക്ത സേനകളെയും ദുർബലപ്പെടുത്തിയിട്ടുണ്ട്.ഇറാന്റെ ഒന്നിലധികം ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കുമെന്നും അവയിൽ ചിലത് ഭൂഗർഭ ബങ്കറുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നും ഇറാന്റെ പുനർനിർമ്മാണം വേഗത്തിൽ നടക്കുന്നത് തടയാൻ പാകത്തിൽ ആക്രമണങ്ങൾ വിനാശകരമായിരിക്കുമെന്നും ഇസ്രായേലി…
ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി ബാധിച്ച് ചത്ത കോഴികളെ മത്സ്യ തീറ്റയായി ഉപയോഗിക്കുന്നതായി റിപ്പോർട്ട് . കാക്കിനടയിൽ നിന്നുള്ള എൻജിഒ അംഗങ്ങളാണ് ഇത് സംബന്ധിച്ച വീഡിയോകൾ പുറത്തുവിട്ടത്. സാധാരണയായി, മത്സ്യക്കുളങ്ങളിൽ കോഴിക്കടകളിൽ നിന്നുള്ള മാലിന്യം മത്സ്യ തീറ്റയായി ഉപയോഗിക്കാറുണ്ട് . എന്നാൽ ഇപ്പോൾ പക്ഷിപ്പനി ബാധിച്ച് കോഴികൾ ധാരാളം ചത്തൊടുങ്ങുന്നതിനാൽ ഈ കോഴികളെ മത്സ്യങ്ങൾക്ക് തീറ്റയായി നൽകുകയാണ് . പക്ഷിപ്പനി മൂലം ഇതിനകം തന്നെ കനത്ത നഷ്ടം നേരിടുന്ന കോഴി ഫാം ഉടമകളും, ഇത്തരത്തിൽ ചത്ത കോഴികളെ മീനുകൾക്ക് തീറ്റ നൽകാനായി കൊടുക്കുന്നുണ്ട്. കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിൽ പക്ഷിപ്പനി ബാധിച്ച് ചത്ത കോഴികളെ ജഗ്ഗംപേട്ട്, കിർലംപുടി, പ്രതിപാടു, പെദ്ദാപുരം സ്ഥലങ്ങളിലേക്ക് വാൻ മാർഗം കൊണ്ടുപോയി കുളങ്ങളിൽ മത്സ്യ തീറ്റയായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകരും പറയുന്നു . അതേസമയം പക്ഷിപ്പനി ബാധിച്ച് ചത്ത കോഴികളെ കുളങ്ങളിലെ മത്സ്യങ്ങൾക്ക് ഭക്ഷണമായി ഉപയോഗിക്കുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് .
ന്യൂഡൽഹി : സിഎഎ വാർഷികത്തിലും പ്രതിഷേധിക്കാൻ ശ്രമിച്ച ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ 10 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ . ക്രമസമാധാന പാലനത്തിനായി കാമ്പസിന് പുറത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജാമിയ വിദ്യാർത്ഥികളുടെ പ്രതിഷേധം ആരംഭിച്ചത് . 2019 ലെ പൗരത്വ വിരുദ്ധ ഭേദഗതി നിയമ (സിഎഎ) പ്രതിഷേധങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് 2024 ഡിസംബറിൽ നടന്ന “ജാമിയ റെസിസ്റ്റൻസ് ഡേ” പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പിഎച്ച്ഡി സ്കോളർമാർക്കെതിരെ സർവകലാശാല നടപടി സ്വീകരിച്ചിരുന്നു. ഈ നടപടികൾക്കെതിരെയാണ് മറ്റ് വിദ്യാർത്ഥികൾ പ്രത്യേകമായി റാലി നടത്തിയത്. പ്രതിഷേധത്തിന്റെ പേരിൽ ഈ വിദ്യാർത്ഥികൾ സെൻട്രൽ കാന്റീനുൾപ്പെടെയുള്ള സർവകലാശാലയുടെ സ്വത്തുക്കൾ നശിപ്പിക്കുകയും സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിന്റെ ഗേറ്റ് തകർക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായും സൂചനകളുണ്ട്.
വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈറ്റ് ഹൗസിൽ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളെയാണ് മുഴുവൻ ലോകവും ഉറ്റുനോക്കുന്നത് . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോർദാൻ സുൽത്താൻ എന്നിവർക്ക് ശേഷം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപിനെ കാണുന്ന നാലാമത്തെ വിദേശ നേതാവായിരിക്കും മോദി. 2017 ലാണ് ഇരു നേതാക്കളും ആദ്യമായി കണ്ടുമുട്ടിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദം വളർന്നു. 2019 ൽ ടെക്സാസിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ഇരു നേതാക്കളും കൈകോർത്തു നിൽക്കുന്ന ചിത്രങ്ങൾ ഈ സൗഹൃദത്തിന്റെ ഉദാഹരണമാണ്. നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിനു മുമ്പുതന്നെ, ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ കുറച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് കൂടുതൽ സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യാൻ കഴിയുന്ന തരത്തിൽ തീരുവകൾ കുറയ്ക്കാൻ ട്രംപ് മോദിയോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.