Author: Anu Nair

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന് സമീപം പാകിസ്ഥാൻ ആർമിയുടെ എംഐ-17 ഹെലികോപ്റ്റർ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 21 സൈനികർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ തകർന്നുവീണതെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. പാക് അധീന കശ്മീരിൽ നിരോധിത സഖ്യമായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) ആഹ്വാനം ചെയ്ത വ്യാപകമായ പ്രതിഷേധങ്ങൾക്കും സമരത്തിനുമിടയിലാണ് അപകടം ഉണ്ടായിരിക്കുന്നത് . എന്നാൽ ഇത് രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം അധികൃതർ സൂചിപ്പിച്ചിട്ടില്ല. മുസാഫറാബാദിനടുത്തുള്ള ഹെലിപാഡിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അടിയന്തര സൈനിക രക്ഷാ സംഘങ്ങളും സ്ഥലത്തെത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും വിമാനത്തിന്റെ എല്ലാ സാങ്കേതികവും പ്രവർത്തനപരവുമായ വശങ്ങൾ പരിശോധിക്കാനും അന്വേഷണ ബോർഡിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. എം ഐ -17 റഷ്യൻ രൂപകൽപ്പന ചെയ്ത മീഡിയം-ലിഫ്റ്റ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററാണ്. സൈനിക വിന്യാസം, ലോജിസ്റ്റിക്സ് പിന്തുണ, അടിയന്തര ദൗത്യങ്ങൾ എന്നിവയ്ക്കായി…

Read More

കശ്മീർ : പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് പിന്നിൽ നിരോധിതസംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയാണെന്ന് പിഒകെ ഭരണകൂടം . ജെഎഎസിയുടെ നാല് നേതാക്കളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പത്ത് മില്യൺ റിവാർഡും പിഒകെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. അതേസമയം ജെഎഎസി കേന്ദ്ര നേതാവ് ഷോക്കത്ത് നവാസ് മിറിനെതിരെ പൊതു പ്രസംഗങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ എന്നിവയുടെ പേരിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പിഒകെ ഭരണകൂടം, കഴിഞ്ഞ വർഷം നിരോധിച്ച സംഘടനയാണ് ജെഎഎസി . മേഖലയിലുടനീളം അസ്വസ്ഥതകൾ രൂക്ഷമാകുന്നതിനിടയിലാണ് ജെഎഎസിയുടെ പുതിയ നീക്കം. സുരക്ഷാ നടപടികൾക്കിടയിലും പ്രകടനങ്ങൾ തുടരുന്നുണ്ട് . റിപ്പോർട്ടുകൾ പ്രകാരം, പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ 12 ഓളം പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെഎഎസി നേതാക്കൾ നിയമം ലംഘിച്ചുവെന്ന് അധികൃതർ ആരോപിച്ചു. ജെഎഎസിയുടെ 38 ഇന അജണ്ടയിൽ സബ്സിഡി നിരക്കിൽ മാവും വൈദ്യുതിയും നൽകുക, നികുതി കുറയ്ക്കുക, 1947 ന് ശേഷം പാകിസ്ഥാനിൽ…

Read More

കോഴിക്കോട് : നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഒരാൾ ചികിത്സയിൽ . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയ്ക്കാണ് നിപ ബാധയുണ്ടെന്ന സംശയം. ഫറോക്ക് സ്വദേശിയായ രോഗിയുടെ സ്രവം പിസിആർ പരിശോധനയ്ക്ക് അയച്ചു. വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. ജന്തുജന്യരോഗമാണ് നിപ. വവ്വാലുകളും, പന്നികളുമാണ് വൈറസിന്റെ വാഹകർ . നിപ വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നാണ് ഇവ മനുഷ്യരിലേയ്ക്ക് എത്തുന്നത്. സുരക്ഷാമാർഗങ്ങൾ ഇല്ലാതെ രോഗിയുമായി ഇടപെട്ടാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്കും ഇത് പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം , ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങൾ എന്നിവയും വവ്വാൽ കടിച്ച പഴങ്ങളും രോഗം പടരുന്നതിന് കാരണമാകും. രോഗാണുക്കൾ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, വയറിളക്കം , തലവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. അതേസമയം വയനാട്ടിൽ ഷിഗെല്ല പടരുന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോളിയാടിയിൽ ഷിഗെല്ല പകർച്ചവ്യാധി രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്നും ആശങ്ക…

Read More

കൊൽക്കത്ത : തൃണമൂൽ മേധാവി മമത ബാനർജിയെ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനമാണ് സോണിയ മമതയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് . തൃണമൂലിൽ ആഭ്യന്തര കലാപം രൂക്ഷമാകുകയും , എം പി മാരും, എം എൽ എ മാരുമടക്കം രാജി വയ്ക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട് .സോണിയ ഗാന്ധിയും മമത ബാനർജിയും ബുധനാഴ്ച നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ 28 ലോക്‌സഭാ എംപിമാരിൽ ഏകദേശം 20 പേർ പ്രത്യേക പാർലമെന്ററി ബ്ലോക്ക് രൂപീകരിച്ച് ‘യഥാർത്ഥ’ തൃണമൂൽ കോൺഗ്രസ് ആണെന്ന് അവകാശപ്പെടാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് . രാജ്യസഭാ എംപിമാരിൽ ഒരു വിഭാഗം പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, 64…

Read More

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ . ‘ തുടരും ‘ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് എന്നേക്കും വിലമതിക്കാൻ കഴിയുന്ന ബഹുമതിയായിരുന്നു എന്നും മോഹൻലാൽ കുറിച്ചു. ‘ മണ്ണിൽ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ ഒരു സംവിധായകൻ. തുടരും എന്ന ചിത്രത്തിൽ ഭാരതിരാജ സാറിനൊപ്പം സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടുന്നത് എനിക്ക് എന്നേക്കും വിലമതിക്കാൻ കഴിയുന്ന ഒരു ബഹുമതിയായിരുന്നു. സർ, നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനം നൽകും, നിങ്ങളുടെ സാന്നിധ്യം ആഴത്തിൽ ഓർമ്മിക്കപ്പെടും ‘ എന്നാണ് മോഹൻലാലിന്റെ വാക്കുകൾ. മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പിറന്ന തുടരും എന്ന ചിത്രത്തിൽ പളനിസ്വാമി എന്ന സ്റ്റണ്ട് മാസ്റ്ററായിട്ടാണ് ഭാരതി രാജ എത്തിയത്. വാർധക്യ പ്രശ്നങ്ങൾ അലട്ടിയിട്ടും മോഹൻലാലിനെ കാണാനും , ഒരുമിച്ച് സമയം പങ്കിടാനുള്ള ആഗ്രഹം കൊണ്ടാണ് താൻ ഈ ചിത്രത്തിൽ എത്തിയതെന്നും ഭാരതി രാജ പറഞ്ഞതായി തരുൺ…

Read More

കൽപ്പറ്റ: വയനാട്ടിൽ ഷിഗെല്ല പടരുന്നു . ബത്തേരിയിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.മൂന്ന് കുട്ടികൾക്ക് നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. കോളിയാടി മാർ ബസേലിയസ് സ്കൂളിലെ കുട്ടികൾക്കാണ് രോഗം ബാധിച്ചത്. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്കയുണ്ട്. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമാണ് രോഗലക്ഷണങ്ങൾ കാണിച്ചിരുന്നത്. ഇപ്പോൾ, കുട്ടികളുടെ ബന്ധുക്കളിൽ ചിലർക്കും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സംശയം ഉയർന്നിരിക്കുന്നത്. കുട്ടികളുമായുള്ള സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ കാണിച്ചവരുടെ എണ്ണം 18 ആയി. അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലങ്ങൾ ഉടൻ ലഭ്യമാകും. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നുണ്ട് . സ്കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്കായി അയയ്ക്കാനുള്ള നീക്കവുമുണ്ട്. നിലവിൽ 58 കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെ മുരളീധരൻ പറയുന്നത് . രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കും. വൃത്തിഹീനമായി നടത്തുന്ന ഹോട്ടലുകളിലും, തട്ടുകടകളിലും പരിശോധന…

Read More

തിരുവനന്തപുരം: നടൻ സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാർ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ, ‘എന്തുകൊണ്ട് അദ്ദേഹം മരിക്കുന്നില്ല?’ എന്ന് ചോദിച്ച് ചിലർ സോഷ്യൽ മീഡിയയിൽ കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച വിഡി സതീശൻ പറഞ്ഞു. ഇതിന് പിന്നിലുള്ളവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ‘സലിം കുമാറിന്റെ വീട്ടിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുടെയും, മാധ്യമ പ്രവർത്തകരുടെയും വലിയൊരു സംഘം തടിച്ചുകൂടി. ഔദ്യോഗിക ബഹുമതികൾ കൃത്യമായി നൽകാൻ കഴിയാത്തതും കുടുംബാംഗങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്താൻ ബുദ്ധിമുട്ടുള്ളതുമായ ഒരു സാഹചര്യം ഉണ്ടായി . അത് വളരെ ദുഃഖകരമായ ഒരു സംഭവമായിരുന്നു. ആദ്യം പ്രതികരിച്ചതും അവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതും ഞാനാണ്. മാത്രമല്ല, സലിം കുമാർ രോഗബാധിതനായിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ വൻ ആക്രമണത്തിന് വിധേയനായി. ‘മരണശേഷവും അദ്ദേഹത്തിനെതിരെ സൈബർ ആക്രമണങ്ങൾ തുടർന്നു. എണ്ണമറ്റ മലയാളികൾക്ക് സന്തോഷവും ചിരിയും…

Read More

ന്യൂഡൽഹി ; രാജ്യത്തിന്റെ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്രമോദി. ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത് . 2014 മെയ് മാസത്തിൽ ആദ്യമായി അധികാരമേറ്റെടുക്കുകയും 2024 ൽ തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുകയും ചെയ്ത മോദി, ഇന്ത്യയെ വലിയ സാമ്പത്തിക, സാമൂഹിക മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് നയിച്ചത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയരുന്നതിനും, ആഗോള നയതന്ത്രത്തിന്റെ ഉന്നത പട്ടികയിൽ ഇടം നേടുന്നതിനും മോദി യുഗം സാക്ഷ്യം വഹിച്ചു. നിരവധി ലോകനേതാക്കളും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തി. ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകയാണ് ആദ്യം ആശംസയുമായി എത്തിയത്. “നിങ്ങളുടെ അധികാര കാലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ജനങ്ങൾ നിങ്ങളുടെ നേതൃത്വത്തിൽ ആവർത്തിച്ച് സ്ഥാപിച്ച വിശ്വാസത്തിനും ആത്മവിശ്വാസത്തിനും തെളിവാണ്” എന്നാണ് അനുര കുമാര വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദിയുടെ വിദേശനയ റെക്കോർഡിൽ ശ്രീലങ്കയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ലങ്ക നാല് തവണ സന്ദർശിച്ച പ്രധാനമന്ത്രിയാണ് മോദി. 2025…

Read More

കൊൽക്കത്ത : സുഖേന്ദു ശേഖർ റേയ്ക്ക് പിന്നാലെ തൃണമൂൽ രാജ്യസഭാ എം പി സുഷ്മിത ദേവും രാജിവച്ചു. മമതയുടെ അടുത്ത സഹായിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന വനിതാ നേതാവായിരുന്നു സുഷ്മിത . രാജിയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സുഷ്മിത കൂടിക്കാഴ്ച്ച നടത്തി. യോഗത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ആഴ്ച്ച രാജി വയ്ക്കുന്ന രണ്ടാമത്തെ തൃണമൂൽ എം പിയാണ് സുഷ്മിത. പാർട്ടിയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടെയാണ് മുതിർന്ന നേതാവായ സുഷ്മിതയും രാജിവച്ചിരിക്കുന്നത്. തൃണമൂലിന് കനത്ത തിരിച്ചടിയായാണ് സുഷ്മിതയുടെ രാജിയെ കാണുന്നത് . രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2021 ലാണ് കോൺഗ്രസ് പാർട്ടി വിട്ട് സുഷ്മിത തൃണമൂലിൽ ചേരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിന്റെ മകളാണ് സുഷ്മിത. പ്രാദേശിക തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ നേതാക്കളും പാർട്ടിയിൽ നിന്നും രാജി വയ്ക്കുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. കക്കോളി ഘോഷ് ദസ്തിദാർ, സുഖേന്ദു ശേഖർ…

Read More

തിരുവനന്തപുരം : ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പിൽ വരും. ഇന്ദിരാ ഗ്യാരന്റിയിലുള്ള പദ്ധതി പ്രിയദർശിനി എന്ന പേരിലാകും അറിയപ്പെടുക . ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാണെങ്കിലും പിന്നീട് സൗജന്യ യാത്ര മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന . പദ്ധതിയ്ക്കായി ഒരു മാസം 65-70 കോടി രൂപയാകും ചിലവാകുക. ഒരു വർഷം 800 കോടിയിലേറെ രൂപ കെ എസ് ആർ ടി സിയ്ക്ക് നഷ്ടമാകും . ഇത് സർക്കാർ കെ എസ് ആർ ടി സിയ്ക്ക് നൽകുമെന്നാണ് വാഗ്ദാനം . നിലവിൽ 1500 കോടി വരെ സർക്കാർ കെ എസ് ആർ ടി സിയ്ക്ക് നൽകുന്നുണ്ട് . അതിനൊപ്പം ഈ പണം കൂടി നൽകാനാണ് തീരുമാനം.

Read More