- കാറും സൈക്കിളും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്
- അയർലൻഡിൽ ശക്തമായ ഇടിമിന്നൽ; യെല്ലോ, ഓറഞ്ച് വാണിംഗുകൾ
- ഇന്ദിരാഗാന്ധി ദേശീയ താൽപ്പര്യത്തിനല്ല, അധികാര താൽപ്പര്യത്തിനാണ് മുൻഗണന നൽകിയത് ; ആ പ്രവൃത്തികൾക്ക് കോൺഗ്രസ് ഇതുവരെ ക്ഷമ പറഞ്ഞിട്ടില്ല ; നിതിൻ നബിൻ
- അയോധ്യ രാമക്ഷേത്രം : ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളിൽ അഴിമതി ഉണ്ടെന്ന് എഎപി എംപി സഞ്ജയ് സിംഗ് ; എസ് ഐ ടിയ്ക്ക് കത്ത്
- വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു ; മദ്യനയം നേരത്തെ യു ഡി എഫ് ചർച്ച ചെയ്യണമായിരുന്നുവെന്ന് വി എം സുധീരൻ
- തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് ബിജെപി സംഘര്‍ഷം: മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയറും ചികിത്സയില്‍
- ഹോട്ടലുകൾക്ക് ആശ്വാസം ; വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ
- നികുതി ഇളവ് നൽകിയത് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു ; വിമർശിച്ച് എംബി രാജേഷ്
Author: Anu Nair
ഡബ്ലിൻ ; മാതാപിതാക്കൾ എത്ര സംരക്ഷണം നൽകിയാലും കുട്ടികൾ ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് അടിപ്പെടുന്നതിൽ നിന്ന് തടയാനാകുന്നില്ലെന്ന് അയർലൻഡിലെ ഇന്റർനെറ്റ് റിപ്പോർട്ടിംഗ് സെന്ററിന്റെ തലവൻ . എ ഐ സൃഷ്ടിച്ച കുട്ടികളുടെ ലൈംഗിക പീഡന ഉള്ളടക്കം ഇപ്പോൾ സാധാരണ സംഭവമായി മാറിക്കഴിഞ്ഞുവെന്നും ഐറിഷ് ഇന്റർനെറ്റ് ഹോട്ട്‌ലൈനിന്റെ ചീഫ് എക്സിക്യൂട്ടീവ് മിക്ക് മോറാൻ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ ലൈംഗിക പീഡന ചിത്രങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം യൂറോപ്യൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. യഥാർഥ കുട്ടികളെ വച്ച് സൃഷ്ടിച്ച ചിത്രങ്ങളല്ലെങ്കിൽ കൂടി കുട്ടികളിൽ കുറ്റകൃത്യവാസന വർധിപ്പിക്കാനും, ലൈംഗിക പീഡനങ്ങൾ സാധാരണമാക്കാനും ഈ ചിത്രങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ : കോ ലീട്രിമിൽ 30 കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ആർഡെറിയിലെ വീട്ടിലാണ് 40 കാരനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഇയാളെ അടിയന്തര ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് തന്നെ തന്നെയാണ് 30 കാരനെ അറസ്റ്റ് ചെയ്തത്. മരണം സംശയാസ്പദമാണെന്നാണ് റിപ്പോർട്ടുകൾ . ബല്ലിനാമോറിനും കാരിഗല്ലനും ഇടയിലുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് സംഭവം നടന്നത്. പ്രാദേശിക കൊറോണറെയും സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസിനെയും അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സ്ലൈഗോ-ലീട്രിം ഡിവിഷനിലെ ഗാർഡയാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ആളെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 4 പ്രകാരം കോ ലീട്രിമിലെ ഗാർഡ സ്റ്റേഷനിലേയ്ക്ക് മാറ്റി.
ഡബ്ലിൻ ; കനേഡിയൻ ടെക്നോളജി കമ്പനിയായ ഓപ്പൺ ടെക്സ്റ്റ് കോർക്കിലെയും, ഗാൽ വേയിലെയും തങ്ങളുടെ കമ്പനികളിൽ 105 മില്യൺ യൂറോയുടെ നിക്ഷേപം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 തൊഴിലവസരങ്ങളാണ് ഇത് വഴി ഉണ്ടാകുക. നിലവിൽ ഗാൽ വെയിലെയും,കോർക്കിലെയും കമ്പനികളിൽ 275 പേരെ നിയമിക്കുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും കോർക്കിലെ കമ്പനികളിലാകും ജോലി ചെയ്യുക. ഈ പ്രഖ്യാപനം അയർലൻഡിലെ തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുമെന്നും യൂറോപ്യൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ വിപണികളുടെ സേവനത്തിൽ തങ്ങളുടെ ഏജന്റ് AI, സൈബർ സുരക്ഷ, സോവറിൻ ക്ലൗഡ്, ഡിജിറ്റൽ പ്രവർത്തന ശേഷികൾ ഗണ്യമായി വികസിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. കാനഡ ആസ്ഥാമായി പ്രവർത്തിക്കുന്ന ഒരു ടെക്നോളജി കമ്പനി അയർലൻഡിൽ നടത്തുന്ന ഏറ്റവും വലിയ ഡേറ്റാ നിക്ഷേപമാണിത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യയിലും, സാമ്പത്തിക സഹകരണത്തിലും ഇത് സുപ്രധാന നാഴികക്കല്ലാണ്.
ഡബ്ലിൻ ; ഡബ്ലിനിൽ 24,000 യൂറോ വില മതിക്കുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ 20 കാരൻ കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച്ച അർട്ടേനിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സെക്ഷൻ 3, ഡ്രഗ്സ് ദുരുപയോഗനിയമം, സെക്ഷൻ 15 മയക്കുമരുന്ന് ദുരുപയോഗ നിയമം എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത് . ജാമ്യത്തിലിറങ്ങിയ യുവാവ് ജൂൺ 29 ന് ക്രിമിനൽ കോടതിയിൽ ഹാജരാകണം.
ഡബ്ലിൻ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അയർലൻഡിലെത്തി. ഡബ്ലിൻ സിറ്റി സെന്ററിലും, കോ മയോയിലും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനായി ഭാര്യ ഡയാന ഫോക്സ് കാർണിയും ഒപ്പമുണ്ട്. താവോയിസച്ച് മൈക്കൽ മാർട്ടിനും, ഭാര്യ മേരിയും ചേർന്നാണ് ഇരുവരെയും ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരിച്ചത്.അയർലൻഡിലെ കനേഡിയൻ അംബാസഡർ ഡെന്നീസ് കിംഗും സ്ഥലത്തെത്തിയിരുന്നു.യൂറോപ്പിലേക്കുള്ള ആറ് ദിവസത്തെ വിസിൽ-സ്റ്റോപ്പ് പര്യടനത്തിന്റെ ഭാഗമാണ് മിസ്റ്റർ കാർണിയുടെ അയർലൻഡ് സന്ദർശനം . ട്രിനിറ്റി കോളേജും അദ്ദേഹം സന്ദർശിക്കും. അതിനു ശേഷം ഡബ്ലിൻ കാസിലിൽ നടക്കുന്ന ഔദ്യോഗിക സ്റ്റേറ്റ് ഡിന്നറിലും അദ്ദേഹം പങ്കെടുക്കും.അവിടെ മറ്റ് സർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.വെസ്റ്റ് പോർട്ടിൽ പ്രസിഡന്റ് കാതറിൻ കനോലിയെ കാണാനും അദ്ദേഹം എത്തും.
ഡബ്ലിൻ ; ബെൽഫാസ്റ്റ് കത്തിയാക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും താവോയിസീച്ച് മൈക്കൽ മാർട്ടിനും കോമൺ ട്രാവൽ ഏരിയ (സിടിഎ)യെ കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ട്. കെയർ സ്റ്റാർമറും മൈക്കൽ മാർട്ടിനും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോണിലാണ് സംസാരിച്ചത്. കോമൺ ട്രാവൽ ഏരിയയിൽ പരിശോധന വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്.അതിർത്തിയിലൂടെ യുകെ, ഐറിഷ് പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുള്ളതായിരുന്നു കോമൺ ട്രാവൽ ഏരിയ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിടിഎയുടെ സമഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തുന്നത് തുടരാൻ സ്റ്റാർമറും മാർട്ടിനും അവരുടെ സമ്മതിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ആക്രമണത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചുവെന്നും ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. വടക്കൻ അയർലൻഡിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തെ ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നും സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റ പങ്കിടൽ, സംയുക്ത ഇന്റലിജൻസ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ കോമൺ ട്രാവൽ ഏരിയയുടെ സമഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം : മുൻ മേയർ ആര്യാ രാജേന്ദ്രനുമായുളള തർക്കത്തെ തുടർന്ന് കെ എസ് ആർ ടി സിയിലെ ഡ്രൈവർ ജോലി നഷ്ടപ്പെട്ട യദുവിന് പുതിയ നിയമനം. നിയമസഭയിലെ താൽക്കാലിക ഡ്രൈവറായാണ് യദുവിനെ നിയമിച്ചത്. ജോലിയിലേയ്ക്ക് തിരിച്ച് എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്ത് വന്നിരുന്നു. ഗതാഗത മന്ത്രിയ്ക്ക് കത്തും നൽകിയിരുന്നു. ആര്യാരാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിലായിരുന്നു നടുറോഡിൽ വാക് പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്ത് വച്ചായിരുന്നു സംഭവം. പ്ലാമൂട് വച്ച് ബസ് ആദ്യം കാറിൽ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും, പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യാരാജേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് കൂട്ടാക്കിയില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെതിരെ എസ് ഡി പി ഐ . മുഖ്യമന്ത്രി ആർ എസ് എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആണെന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർ എസ് എസ് താല്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എസ് ഡി പി ഐ വിമർശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ച് ആർ എസ് എസ് വിധേയത്വം പ്രകടമാക്കി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്ത് പോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചില്ല.രത്തൻ ഖേൽക്കറിന്റെ നിയമനവും കേന്ദ്രതാല്പര്യത്തിന് വഴങ്ങിയാണ് സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർ എസ് എസ് താല്പര്യങ്ങൾക്ക് പുതിയ സർക്കാർ ഒത്താശ നൽകുകയാണെന്നും എസ് ഡി പി ഐ വിമർശിച്ചു.
ന്യൂഡൽഹി : തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യത്തിലേയ്ക്ക് സിന്ധുനദീജലം എത്താൻ അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തെലങ്കാനയിൽ ബിജെപി സംഘടിപ്പിച്ച ബൗദ്ധിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയ്ക്ക് വളമിടുന്ന പാകിസ്ഥാന് ഇന്ത്യ നൽകിയ താക്കീതായിരുന്നു സിന്ധുനദീജലത്തിന് ഏർപ്പെടുത്തിയ നിയന്ത്രണമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ‘ സ്വന്തം ഭാഷയിൽ സമാധാനത്തിന്റെയും, ഐക്യത്തിന്റെയും ഭാഷ മനസിലാകാത്തവരോട് എങ്ങനെ പ്രതികരിക്കണമെന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയ്ക്കെതിരെ ആക്രമണമുണ്ടായാൽ പാകിസ്ഥാനിലേയ്ക്കുള്ള ധാന്യത്തിന്റെയും, ജലത്തിന്റെയും വിതരണം നിർത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമായി താക്കീത് നൽകിയിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിന് കാരണക്കാരായവർ ഞങ്ങളിൽ നിന്ന് വെള്ളം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞാണ് സിന്ധൂനദീജല കരാർ നമ്മൾ നിർത്തി വച്ചത്. സിന്ധുനദിയിലെ ജലം തീവ്രവാദികളുടെ രക്ഷാധികാരികളിലേയ്ക്കും, മനുഷ്യരാശിയുടെ ശത്രുക്കളിലേയ്ക്കും എത്താൻ ഞങ്ങൾ അനുവദിക്കില്ല . ഇന്ന് ലോകത്ത് വിശ്വസനീയമായ ഒരു പങ്കാളിയാണ് ഇന്ത്യ. കോവിഡ് മഹാമാരിയുടെ കാലത്തടക്കം ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങളെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. ഇന്ത്യയെ ലോകസഹോദരൻ ആയിട്ടാണ് പല രാജ്യങ്ങളും കാണുന്നത്.…
കോഴിക്കോട് ; തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി . സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. പോക്സോ കേസ്, നർകോട്ടിക്, എം ഡി എം എ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം , സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിയെന്ന നിഹാദിനും, സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണം . അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പോക്സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്. . ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നീചമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ മുന്നിലേക്ക് എത്തുമ്പോൾ അത് അവരിൽ ഉണ്ടാക്കുന്ന മാനസിക വൈകല്യങ്ങൾ ചെറുതായിരിക്കില്ലെന്നും ശ്രീജിത്ത് പെരുമന പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
