Author: Anu Nair

തിരുവനന്തപുരം : കൊലപാതക ശ്രമക്കേസിൽ അറസ്റ്റിലായ കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് വീട് വളഞ്ഞ് പൊലീസ് സുഗതനെ അറസ്റ്റ് ചെയ്തത് .പോലീസിനെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഴോട്ടുകോണം കൗൺസിലറാണ് സുഗതൻ . ഒരു മാസത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടാണ് സുഗതനെതിരെ പോലീസ് കേസെടുത്തത്. മുൻ കൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒളിവിലായിരുന്ന സുഗതൻ വാഴോട്ടുകോണത്ത് എത്തിയെന്ന് അറിഞ്ഞാണ് എസ്എച്ച്ഒ വിപിനും പോലീസ് സംഘവും സ്ഥലത്തെത്തിയത് . ഈ സമയം, സുഗതന്റെ സുഹൃത്തുക്കളും സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ എസ്എച്ച്ഒയ്ക്ക് വെടിയുതിർക്കേണ്ടിവന്നു. പിന്നീടാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സുഗതനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വീട്ടിൽ ഭീകരാന്തരീക്ഷമാണ് ഉണ്ടാക്കിയതെന്ന് സുഗതന്റെ ഭാര്യ അശ്വതി പറഞ്ഞു. ഒരു വനിതാ പോലീസുകാരി പോലും ഇല്ലാതെയാണ് സംഘം എത്തിയതെന്നും കുട്ടികളെ ഭയപ്പെടുത്തിയതെന്നും അശ്വതി മാധ്യമങ്ങളോട്…

Read More

ചെന്നൈ : പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൻ മനോജ് ഭാരതിരാജയുടെ മരണത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം. തമിഴ് ഗ്രാമങ്ങളുടെ തുടിപ്പും, ഉയിരും സിനിമകളിലൂടെ ഒരു തലമുറയിലേയ്ക്കെത്തിച്ച സംവിധായകനാണ് ഭാരതിരാജ. 1977 ൽ കമൽഹാസൻ, ശ്രീദേവി, രജനികാന്ത് എന്നിവർ അഭിനയിച്ച 16 വയതിനിലേ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം . 2004 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2013 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായിരുന്നു ഭാരതിരാജ. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററായി അദ്ദേഹം എത്തിയിരുന്നു. സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020 ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്. ചന്ദ്രലീലാവതിയാണ് ഭാര്യ . മനോജിനെ കൂടാതെ…

Read More

കൊൽക്കത്ത ; മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം. ടിഎം സി നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകാനാണ് സംഘം അവിടെ എത്തിയത് . പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷത്തിന് സംവരണം ചെയ്തിരിക്കുന്ന നിയമനങ്ങൾ സംബന്ധിച്ച നിർണായക നിർദ്ദേശത്തിൽ ചില തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകളിലെ ക്രമക്കേടുകൾ വ്യാജമായി ഇട്ടതായി ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ് നൽകിയത്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജിക്ക് സിഐഡി മൂന്നാമത്തെ നോട്ടീസാണ് നൽകിയത് . മെയ് 30 ന് നൽകിയ പ്രാരംഭ നോട്ടീസിൽ ജൂൺ 1 ന് സിഐഡി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ജൂൺ 1 ന് തനിക്ക് എത്താനാകില്ലെന്നും 15 ദിവസത്തെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സിഐഡിക്ക് കത്തെഴുതിയിരുന്നു . മെയ് 30 ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോണാർപൂരിൽ നടന്നതായി പറയപ്പെടുന്ന ആക്രമണത്തിനിടെ ഉണ്ടായ പരിക്കുകളും ആരോഗ്യപരമായ…

Read More

കൊച്ചി: ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എന്നാണ് രാജീവർക്കെതിരെ “ഒരു തെളിവുപോലുമില്ല” എന്ന് കൊല്ലം വിജിലൻസ് കോടതി മുമ്പ് നടത്തിയ വിവാദ പരാമർശം കോടതി ഒഴിവാക്കി. കീഴ്ക്കോടതിയുടെ ഈ നിരീക്ഷണം അന്വേഷണത്തെ ബാധിക്കുമെന്ന അന്വേഷണ സംഘത്തിന്റെ വാദം ശരിവച്ചാണ് ജസ്റ്റിസ് എ ബദറുദീന്റെ നടപടി. 41 ദിവസത്തെ കസ്റ്റഡിക്ക് ശേഷം, പ്രാരംഭ അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചിരുന്നു . ഈ തീരുമാനത്തെ ചോദ്യം ചെയ്ത്, തന്ത്രിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ശരിയായി വിലയിരുത്തുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് വാദിച്ചാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. സ്വർണ്ണ മോഷണത്തിന് പിന്നിലെ ഗൂഢാലോചനയിൽ രാജീവര് സജീവമായി പങ്കാളിയായിരുന്നുവെന്ന് എസ്‌ഐടി പറഞ്ഞു. തന്ത്രിയും സഹപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് വ്യക്തമായ തെളിവുകൾ…

Read More

തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എംജി സർവ്വകലാശാലയെ കാവിപുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എംജി സർവകലാശാല താൽകാലിക വൈസ് ചാൻസലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവർണർ കാവിവൽക്കരണത്തിന് തുടക്കമിട്ടത്. താൽകാലിക വൈസ് ചാൻസലർ നിയമനത്തിനായി പാനൽ നൽകാനുള്ള ബാധ്യത നിറവേറ്റാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വിസി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞിരിക്കുകയാണെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പിണറായിയുടെ വാക്കുകൾ…. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എംജി സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്തതിനു ശേഷം ചാൻസലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നും എംജി സർവ്വകലാശാലയുടെ പിൻസീറ്റ് ഡ്രൈവിംഗിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണനേതൃത്വം. സംഘപരിവാർ അജണ്ടയ്‌ക്ക് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ…

Read More

കണ്ണൂർ: മാസപ്പടി ടി വീണയ്ക്ക് സമൻസ് അയച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച മുതിർന്ന സിപിഎം നേതാവ് കെ കെ ശൈലജ . വീണ ഇഡിയുടെ മുമ്പാകെ ഹാജരാകുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം. എന്നാൽ അന്വേഷണത്തിന് ഒടുവിൽ കുറ്റമില്ലെന്ന് കണ്ടെത്തിയാൽ, അന്വേഷണം അനാവശ്യമാണെന്ന് അധികൃതർ അംഗീകരിക്കണമെന്നാണ് കെ കെ ശൈലജ പറയുന്നത് . ‘ മകളാണ് കമ്പനി ആരംഭിച്ചത് . ആ കമ്പനി മറ്റ് കമ്പനികളുമായി കരാറുകളിൽ ഏർപ്പെട്ടു. അങ്ങനെയാണ് കമ്പനികൾ സൃഷ്ടിക്കപ്പെടുന്നത്. യുവാക്കൾ ഉപജീവനത്തിനായി വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, അത് ആ പെൺകുട്ടിയെ സംബന്ധിച്ച കാര്യമാണ്, അവർ അതിനോട് പ്രതികരിക്കും. അവർ ഇതിനകം ശരിയായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ വിഷയത്തെ പ്രതിപക്ഷ നേതാവുമായി ബന്ധിപ്പിക്കാൻ ഒരു കാരണവുമില്ല,’ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 12 ന് വീണയോട് ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. വീണയെ കൂടാതെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഉദ്യോഗസ്ഥർ,…

Read More

കാസർകോട് : മുടിവെട്ടാൻ വന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. കാസർകോട് ചന്തേരയിലാണ് സംഭവം. മണിയാട്ട് മസ്ജിദിന് സമീപമുള്ള ബാർബർ ഷോപ്പും നാട്ടുകാർ അടിച്ചു തകർത്തു. അച്ഛനോടൊപ്പം മുടിവെട്ടാൻ കടയിൽ എത്തിയപ്പോഴാണ് പതിനേഴുകാരനായ ബാർബർ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ കടയിൽ ഇരുത്തിയ ശേഷം അച്ഛൻ അടുത്തുള്ള കടയിലേക്ക് പോയി. ഈ സമയത്ത് ബാർബർ കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു. കുട്ടി നിലവിളിച്ചപ്പോൾ, അച്ഛനോടൊപ്പം നാട്ടുകാർ ഓടിയെത്തി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പിന്നീട് നാട്ടുകാർ ചേർന്ന് കട അടിച്ചു തകർത്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.

Read More

തിരുവനന്തപുരം : തനിക്കെതിരായ സംവിധായകൻ മേജർ രവിയുടെ ആരോപണങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയായിരിക്കെ 55 വാഹനങ്ങളുടെയും 560 പോലീസ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് നടൻ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പിണറായി എത്തിയതെന്നായിരുന്നു മേജർ രവിയുടെ പ്രസ്താവന . മേജർ രവിയെപ്പോലുള്ള ഒരാൾ ഇത്രയും വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്ന് പിണറായി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യാജ വീഡിയോകൾ സൃഷ്ടിച്ച് പങ്കുവെച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 55 വാഹനങ്ങളുടെയും 560 പോലീസ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയെന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണ്. ചില പ്രൊഫൈലുകൾ വ്യാജ വീഡിയോകൾ നിർമ്മിക്കുകയും പങ്കുവെക്കുകയും ചെയ്തതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നടന് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടതാണ്. ആരെങ്കിലും അത് പരിശോധിച്ചാൽ ഈ അടിസ്ഥാനരഹിതമായ കെട്ടിച്ചമച്ചത് മനസ്സിലാകും. എന്നാൽ, മേജർ രവിയെപ്പോലുള്ള ഒരാൾ ഇത്തരം വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതകൾക്ക്…

Read More

തിരുവനന്തപുരം : കേരളത്തിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . സമഗ്ര ജയിൽ പരിഷ്കാരങ്ങൾക്കുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ജയിൽ ഡിഐജിമാരുമായും ഉദ്യോഗസ്ഥരുമായും ഈ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘തടവുകാരെ ശരിയായ പാതയിലേക്ക് നയിക്കുന്ന തിരുത്തൽ കേന്ദ്രങ്ങളായി കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നു. തടവുകാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണ്. ജയിലുകൾ ആധുനികവൽക്കരണത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. എല്ലാ ജയിലുകളിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യം നടപ്പാക്കും . ജയിലുകളുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം : പത്തനം തിട്ടയിൽ ബംഗാളിയായി ബംഗ്ലാദേശി ഭീകരൻ കഴിഞ്ഞത് അഞ്ച് വർഷം . ജുവൽ കിംഗ് എന്ന ബംഗ്ലാദേശിയാണ് ഇതരസംസ്ഥാന തൊഴിലാളി എന്ന ലേബലിൽ പത്തനംതിട്ടയിൽ കഴിഞ്ഞത്. കോയിപ്രം പഞ്ചായത്തിലെ പൂവത്തൂർക്കുന്നം, നെല്ലിക്കൽ മേഖലകളിലാണ് ഇയാൾ താമസിച്ചിരുന്നത്. അടുത്തിടെ ബംഗ്ലാദേശിലേയ്ക്ക് മടങ്ങി. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാൽ വാട്സാപ്പിൽ മെസെജ് അയക്കാൻ കരാറുകാരൻ ശ്രമിച്ചപ്പോഴാണ് പ്രൊഫൈൽ പിക്ചറാക്കിയ ബംഗ്ലാദേശി പതാക ശ്രദ്ധയിൽപ്പെട്ടത്. ബംഗ്ലാദേശി പാർലമെന്റും, ദേശീയ പ്രതീകങ്ങളും ഇതിൽ കാണാം . ഭാരതത്തിന്റെ പതാകയ്ക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നതായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ് .തുടർന്ന് നടത്തിയ പരിശോധനയിലാണ് ജുവൽ കിംഗ് ബംഗ്ലാദേശിയാണെന്ന് വ്യക്തമായത്. ഒപ്പം ജോലി ചെയ്യുന്നവരോട് സംസാരിക്കാത്ത പ്രകൃതമായിരുന്നു ജുവൻ കിംഗിന് . ഖുറാൻ വചനങ്ങൾ കേട്ടായിരുന്നു ജോലികൾ ചെയ്തിരുന്നതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

Read More