കൊച്ചി : വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങളുമായി ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. KL 07 DF 3177 എന്ന നമ്പരുള്ള ആംബുലന്‍സാണ് അഞ്ചുപേര്‍ക്ക് പുതുജീവനേകാനിരിക്കുന്ന അവയവങ്ങളുമായി യാത്ര തുടങ്ങിയിരിക്കുന്നത്. വഴിയൊരുക്കാന്‍ കേരള പൊലീസ് സജ്ജമാണ്. കോട്ടയം വഴിയാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര.
അമൃത ആശുപത്രിയില്‍ നിന്ന് കുന്നുംപുറം ഇടപ്പള്ളി വൈറ്റില കുണ്ടന്നൂര്‍ വഴി ആംബുലന്‍സ് തൃപ്പൂണിത്തുറയിലെത്തും. തൃപ്പൂണിത്തുറ ബൈപ്പാസ് വഴി കാഞ്ഞിരമറ്റത്തേക്ക് പ്രവേശിക്കുന്ന വാഹനം തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയത്തെത്തും. തുടര്‍ന്ന് ചങ്ങനാശ്ശേരിയും തിരുവല്ലയും ചെങ്ങന്നൂരും അടൂരും കടന്ന് വാഹനം കൊട്ടാരക്കരയിലേക്കും അവിടെ നിന്ന് കിളിമാനൂരിലേക്കും തുടര്‍ന്ന് വെഞ്ഞാറമൂടിലേക്കും കഴക്കൂട്ടം കിംസ് ആശുപത്രിയിലേക്കുമെത്തും. വെള്ളിയാഴ്ച വൈകിട്ടായതിനാല്‍ എറണാകുളത്ത് ഉള്‍പ്പെടെയുള്ള ട്രാഫിക്ക് ബ്ലോക്കാകും യാത്രയ്ക്കുള്ള വെല്ലുവിളി. ആംബുലന്‍സിനായി വഴികൊടുത്ത് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു

