- വടക്കൻ അയർലൻഡിൽ വ്യാപക പരിശോധന; കണ്ടെത്തിയത് 9 കഞ്ചാവ് വളർത്തൽ കേന്ദ്രങ്ങൾ
- കൊടും ചൂടിന്റെ ആ ദിനം ഇന്ന്; ജാഗ്രത വേണം
- എന് ശേഷാദ്രിനാഥന് തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്ണറോട് ശുപാര്ശ ചെയ്ത് മന്ത്രിസഭ
- ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
- ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മോഡിഫിക്കേഷൻ വേണ്ട ; സി പി ജോൺ
- പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ല ; പ്രതിപക്ഷം അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുന്നു ; വി ഡി സതീശൻ
- അടിയന്തിര സാഹചര്യങ്ങളിൽ കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകൾ; ആംബുലൻസ് സേവനം വൈകുന്നു
- MAESTRO ILAYARAAJA LIVE-IN CONCERT; ആരാധകരെ കാത്ത് മറ്റൊരു സർപ്രൈസ് കൂടി
Author: Anu Nair
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് ചോർത്തിയെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നടപടി . മെമ്മറി കാർഡും പെൻഡ്രൈവും രജിസ്ട്രാർക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. മുദ്രവച്ച കവറിൽ ഹാജരാക്കാനാണ് വിചാരണ കോടതിയോട് കോടതി നിർദ്ദേശിച്ചത് . ജസ്റ്റിസ് ഡയസിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ, രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു . ജസ്റ്റിസ് കൗസർ എടപ്പഗത്തും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനുമാണ് പിന്മാറിയത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കുമെന്ന് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിച്ചതായാണ് ആരോപണം. കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം…
തിരുവനന്തപുരം : സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ ബിജെപി കൗൺസിലർ സുഗതൻ പ്രതികരിച്ചിട്ടില്ലെന്ന് ആർ ശ്രീലേഖ. സുഗതനെ അർധരാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത സംഭവത്തിൽ മുൻ പൊലീസ് മേധാവി കൂടിയായ ശ്രീലേഖയുടെ പ്രതികരണം.ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ എങ്ങനെ ഗുണ്ടയായി? കഴിഞ്ഞ 10 വർഷത്തെ CPM ദുർഭരണത്തിൽ കേരളത്തിൽ ആകെ State sponsored ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്. എല്ലാം CPM നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. അത് CPM കാർക്ക് വലിയ…
കൊച്ചി : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ് . ബുധനാഴ്ച്ച ഹാജരാകാനാണ് നിർദേശം. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ആദ്യം ഇഡി സമൻസ് നൽകിയത്. എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും വീണ ഇഡിയെ അറിയിച്ചു. തുടർന്നാണ് ബുധനാഴ്ച്ച ഹാജരാകണമെന്ന് കാട്ടി വീണ്ടും സമൻസ് നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച്ചത്തെ സമയമാണ് വീണ ആവശ്യപ്പെട്ടിരുന്നത്. വീണയ്ക്ക് സമയം നൽകാനാകില്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സമൻസ് നൽകിയത്. വീണ ഉൾപ്പെടെ ഒൻപത് പേർക്കാണ് ഇഡി സമൻസ് നൽകിയിരിക്കുന്നത്. സിഎം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുകെട്ടാനാണ് നീക്കം . ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ വായ്പമായി ലഭിച്ചതിന്റെ സാഹചര്യവും ചോദ്യം ചെയ്യലിൽ വീണയ്ക്ക് വെളിപ്പെടുത്തേണ്ടി വരും. ഇല്ലാത്ത സേവനത്തിന് എക്സലോജിക് വൻ തുകയാണ് സിഎം ആർ…
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രനേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണത്തലവൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന റെക്കോർഡാണ് മോദിയ്ക്ക് സ്വന്തം . രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ രാജ്യം ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ച, വികസനം എന്നീ ലക്ഷ്യമിട്ട പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ 12 വർഷം കൊണ്ട് 25 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് . പി എം ഗരീബ് കല്യാൺ അന്ന യോജനവഴി 81 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി 2029 വരെ മോദി സർക്കാർ നീട്ടിയിരുന്നു. പിഎം എ വൈ പദ്ധതി പ്രകാരം ഗ്രാമങ്ങളിൽ മൂന്നര കോടിയും , നഗരങ്ങളിൽ നാല് കോടിയും വീടുകൾ നിർമ്മിച്ചു .2029 ഓടെ വീടുകളുടെ എണ്ണം 5 കോടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൽ ജീവൻ മിഷൻ വഴി 16 കോടി ഗ്രാമീണ…
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. 49 വയസായിരുന്നു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അടുത്തിടെ അദ്ദേഹം ആന്റിജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഐ എസ് എസ് എഫ് ലോകകപ്പിനിടെ ജർമ്മനിയിൽ വച്ച് കഴിഞ്ഞയാഴ്ച്ച അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിന്റെ പരിശീലകനായിരുന്നു റാണ . കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ അത്‌ലറ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം. ഏഷ്യൻ ഗെയിംസിൽ നാലു സ്വർണ്ണമെഡൽ നേടിയ താരമാണ് . ആദ്യ സ്വർണ്ണം 1994 ൽ ഹിരോഷിമയിൽ വച്ച് പതിനെട്ടാം വയസിലാണ് നേടിയത് . 2006 ൽ ദോഹയിൽ മൂന്ന് സ്വർണ്ണമെഡലുകളും സ്വന്തമാക്കി . 1994 ഇറ്റലിയിൽ നടന്ന ലോക ജൂനിയൻ ചാമ്പ്യൻ ഷിപ്പിൽ ലോകറെക്കോർഡ് സ്കോറോടെ സ്വർണ്ണം നേടി. മനു ഭാക്കറിന്റെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തികളിലൊരാളാണ് ജസ്പാൽ റാണ.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് കേസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗബാധിതനുമായി ബന്ധപ്പെട്ട 77 പേരുടെ കോൺടാക്റ്റ് ലിസ്റ്റ് അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിൽ 58 ആരോഗ്യ പ്രവർത്തകരും 14 കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ ക്വാറന്റീനിലാണ്. 63 പേരെ ലോ റിസ്ക് കോൺടാക്റ്റുകളായി തിരിച്ചിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിലുള്ളവരിൽ ആരും ഇതുവരെ രോഗ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമേ പരിശോധന നടത്തൂ. രോഗബാധിതന്റെ നീക്കങ്ങൾ വിശദീകരിക്കുന്ന റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അണുബാധയുടെ രണ്ട് സാധ്യതയുള്ള ഉറവിടങ്ങൾ ഉദ്യോഗസ്ഥർ നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗി ജോലി ചെയ്തിരുന്ന വെയർഹൗസിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്. രോഗിയുടെ വീട്ടുവളപ്പിൽ നിന്ന് കഴിച്ച സപ്പോട്ട പഴങ്ങളിലൂടെയാണ് അണുബാധ ഉണ്ടായതെന്ന സാധ്യതയ്ക്കാണ് ആരോഗ്യ അധികൃതർ കൂടുതൽ പ്രാധാന്യം നൽകുന്നത്. വവ്വാലുകൾ പഴങ്ങൾ ഭാഗികമായി കഴിച്ചിരിക്കാമെന്നാണ് നിഗമനം. നിലവിൽ…
വാഷിംഗ്ടൺ ; വ്യാഴാഴ്ച്ച രാത്രി ഇറാനെതിരെ ശക്തമായ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. പ്രാദേശിക സമയം വ്യാഴാഴ്ച്ച രാവിലെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രമ്പ് ഇക്കാര്യം പറഞ്ഞത്. അമേരിക്ക ഇന്ന് രാത്രി ഇറാനെ അതിശക്തമായി ആക്രമിക്കുമെന്നും , ഇറാന്റെ നാവിക, വ്യോമസേനകൾ അടക്കമുള്ള പ്രതിരോധസംവിധാനങ്ങളെല്ലാം നശിച്ചു പോയതായും ട്രമ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചു. വെനിസ്വേലയിൽ ചെയ്ത പോലെ ഇറാന്റെ ഖാർഗ് ദ്വീപ് യുഎസ് ഏറ്റെടുക്കും. വെനിസ്വേലയിലേത് പോലെ ഇറാന്റെ എണ്ണ- വാതക വിപണികളുടെ നിയന്ത്രണവും യുഎസ് ഏറ്റെടുക്കുമെന്ന് ട്രമ്പ് കുറിച്ചു. ഇറാൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നയിടമാണ് ഖാർഗ് ദ്വീപ്. ഇറാനുമായുള്ള യുദ്ധത്തിനിടെ മാർച്ചിൽ യുഎസ് ഖാർഗ് ദ്വീപ് ആക്രമിച്ചിരുന്നു. ഖാർഗിലെ സൈനികസംവിധാനങ്ങൾ ബോംബിട്ട് തകർത്തെന്നും ട്രമ്പ് അവകാശപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച ഹോർമുസ് കടലിടുക്കിനു സമീപം ഇറാൻ തങ്ങളുടെ ഹെലികോപ്റ്റർ വെടിവച്ചിട്ടതായി…
പാലാ ; പാലാ നഗരസഭയിൽ പൊട്ടിത്തെറി. ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെ ആറ് ഭരണപക്ഷ അംഗങ്ങൾ രംഗത്ത് . ചെയർപേഴ്സണിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. കൗൺസിലർമാരെ അനുനയിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന. പുളിക്കക്കണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത് . എന്നാൽ ഭരണം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുഡി എഫിന്റെ കൗൺസിലർമാരായി നിൽക്കുന്ന സമയത്ത് പോലും തങ്ങൾക്ക് യാതൊരു റോളും നഗരസഭയിൽ ലഭിക്കുന്നില്ലെന്നും , പുളിക്കക്കണ്ടത്തിലെ മൂന്ന് കൗൺസിലർമാരും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നുമാണ് ആരോപണമ്മ്. അഞ്ച് കൗൺസിലർമാരും, വൈസ് ചെയർപേഴ്സണായ മായ രാഹുലുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. വിഷയത്തിൽ യുഡിഎഫ് അനുനയചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 14 കൗൺസിലർമാരെയും വിളീച്ചു ചേർത്താണ് ചർച്ച . മാണി സി കാപ്പന്റെ വീട്ടിലാണ് ചർച്ച. ഫ്രാൻസിസ് ജോർജ് എം പി അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം ; കെ എസ് ആർ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസാണ് ഉത്തരവിറക്കിയത്. ഓർഡിനറി ബസുകളിൽ ഈ മാസം 15 മുതലാണ് യാത്ര ആരംഭിക്കുന്നത്. കെ എസ് ആർ ടി സിയ്ക്കുളള തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും അത് കൃത്യമായി ട്രഷറിയിൽ എത്തുമെന്നും ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു. സ്വകാര്യ ബസ് മുതലാളിമാരുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഉപയോഗപ്രദമാകുന്നതുമാണ്. പദ്ധതിയുടെ നിർവ്വഹണഫലവും, നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂർണ്ണമായി സംസ്ഥാനസർക്കാർ വഹിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധിക സാമ്പത്തിക ബാധ്യത നികത്താൻ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള നടപടികളും കെ എസ് ആർ ടി സി ആവിഷ്ക്കരിക്കും.
കൊൽക്കത്ത : ബംഗാളിൽ തൃണമൂലിലെ ആഭ്യന്തരകലഹത്തിന്റെ കാരണങ്ങൾ മറ നീക്കി പുറത്ത് വരുന്നു. പാർട്ടിയിൽ പിളർപ്പ് ഉണ്ടായിട്ടും മമതയ്ക്കൊപ്പം നിന്ന കല്യാൺ ബാനർജിയാണിപ്പോൾ മമതയുടെ അനന്തിരവനും ടിഎം സി നേതാവുമായ അഭിഷേക് ബാനർജിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് . തങ്ങളെ പോലെയുള്ള മുതിർന്ന നേതാക്കളെ വേണോ , അഭിഷേക് ബാനർജിയെ വേണോയെന്ന് മമത വ്യക്തമാക്കണമെന്നാണ് കല്യാൺ ബാനർജി പറയുന്നത്. വ്യാജ ഒപ്പിടൽ കേസിലും സി ഐഡി റെയ്ഡിനെതിരായ കേസിലും അഭിഷേകിന്റെ അഭിഭാഷകനായിരുന്ന കല്യാൺ ബാനർജിയെ അവസാനനിമിഷം മാറ്റിയതാണ് പ്രകോപനത്തിനു കാരണം . ഇത് തന്നെ അങ്ങേയറ്റം അപമാനിക്കുന്ന നടപടിയായിരുന്നുവെന്നും കല്യാൺ ബാനർജി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. കല്യാൺ ബാനർജിയെ ഒഴിവാക്കി കിഷോർ ദത്തയെയാണ് അഭിഷേക് കേസ് ഏല്പിച്ചത് . അതിലെ ഇഷ്ടക്കേട് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി തന്നെ കല്യാൺ ബാനർജി വെളിപ്പെടുത്തുകയും ചെയ്തു. ‘ ഞാൻ മമതദീദിയ്ക്കൊപ്പമുണ്ട്. പക്ഷെ അവർ തീരുമാനിക്കണം , ഇത് അങ്ങേയറ്റം അപമാനകരമാണ്. അർധരാത്രിയിലാണ് അഭിഭാഷകനെ മാറ്റിയ വിവരം അറിയിക്കുന്നത്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
