ലിമെറിക്ക്: ലിമെറിക്കിൽ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബല്ലിനാകുറയിലെ ഹൈഡ് അവന്യൂവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വാഹനം കത്തിക്കുന്ന സാഹചര്യവും ഉണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്.
Discussion about this post

