ലിമെറിക്ക്: ലിമെറിക്കിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർക്ക് മർദ്ദനം. 31 കാരനായ ഡോ. ആസിഫ് ഇഖ്ബാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം 31 ന് ഉണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പാകിസ്താൻ സ്വദേശിയാണ് ആസിഫ് ഇഖ്ബാൽ.
വംശീയ ആക്രമണം ആയിരുന്നു അദ്ദേഹത്തിന് നേരെ ഉണ്ടായത്. എമർജൻസി ഡിപ്പാർട്ട്മെന്റിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ അജ്ഞാതൻ അദ്ദേഹത്തെ പുറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. സ്വന്തം രാജ്യത്തേയ്ക്ക് തന്നെ മടങ്ങൂവെന്ന് അക്രമി ആക്രോശിച്ചതായി ഇഖ്ബാൽ പറയുന്നു. അതേസമയം സംഭവം വലിയ മാനസിക ബുദ്ധിമുട്ടാണ് ഇഖ്ബാലിന് ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post

