ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടീഷ് നാവിക സേനാംഗത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. ഇനി തിരച്ചിൽ തുടർന്നും ഫലമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
റോയൽ ഫ്ലീറ്റ് ഓക്സിലറി (ആർഎഫ്എ) ടൈഡ്സർജ് ക്രൂ അംഗത്തെയാണ് കാണാതെ ആയത്. വെളളിയാഴ്ച രാത്രി 10.30 ന് ശേഷമായിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചതിന് പിന്നാലെ ഡൊണഗലിൽ നിന്നും മയോയിൽ നിന്നുമുള്ള ദൗത്യ സംഘം പരിശോധന ആരംഭിക്കുകയായിരുന്നു.
Discussion about this post

