ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ കാട്ടുതീ പടർന്ന് പിടിച്ച പ്രദേശത്ത് നിന്നും കണ്ടെടുത്ത ചുരുളി പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു. ഇവയെ കാട്ടിലേക്ക് തുറന്നുവിട്ടു. നാളിതുവരെ അധികൃതർ ഇൻക്വുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മുട്ടകൾ.
ഏപ്രിൽ 30 ന് ആയിരുന്നു സ്ലീവ് ബീഗിൽ നിന്നും ചുരുളൻ പക്ഷിയുടെ കൂടും മുട്ടകളും കണ്ടെടുത്തത്. പിന്നീട് അഗ്നിശമനസേന ഇത് ബന്ധപ്പെട്ടവർക്ക് കൈമാറുകയായിരുന്നു. നാല് മുട്ടകൾ ആയിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്. നിലവിൽ അയർലൻഡിൽ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണ് ഇവ. പക്ഷികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി തന്നെ അയർലൻഡിൽ നടപ്പിലാക്കുന്നുണ്ട്.
Discussion about this post

