ധാക്ക : കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ ലിറ്റൺ ദാസ് . .വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഗണേശ വിഗ്രഹത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ലിറ്റൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“സ്നേഹത്തോടും ഭക്തിയോടും നന്ദിയുള്ള ഹൃദയത്തോടും കൂടി ഗണേശ ഭഗവാനെ ഞങ്ങളുടെ വീട്ടിലേക്ക് വരവേൽക്കുന്നു,” എന്നും ലിറ്റൺ തന്റെ പോസ്റ്റിൽ കുറിച്ചു. “സന്തോഷം, സമാധാനം, സമൃദ്ധി, അനന്തമായ പോസിറ്റിവിറ്റി എന്നിവയാൽ ബപ്പ ഞങ്ങളുടെ വീടിനെ അനുഗ്രഹിക്കട്ടെ,” ലിറ്റൺ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് ദേശീയ ടീമിൽ ഇടംനേടിയ അപൂർവ്വം ഹിന്ദു ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ദാസ്. മുൻപ് കാളിപൂജയുടെ ചിത്രം പങ്ക് വച്ചതിന്റെ പേരിൽ ലിറ്റൺദാസിനെതിരെ മതമൗലികവാദികൾ ഭീഷണി ഉയർത്തിയിരുന്നു.

