ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ചതിൽ പ്രവാസികൾക്ക് അതൃപ്തി. ഇതിനെതിരെ സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് പ്രവാസികൾ. നിലവിലുള്ള അഞ്ച് വർഷമെന്ന വ്യവസ്ഥ തുടരണമെന്ന് ആവശ്യപ്പെടുന്ന നിവേദനം നൽകാൻ ഓൺലൈനായി ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഭേദഗതി) ബിൽ 2026 എന്ന പേരിലാണ് സർക്കാർ നിയമമാറ്റം കൊണ്ടുവരുന്നത്. നേരത്തെ അഞ്ച് വർഷത്തെ താമസ കാലാവധി പൂർത്തിയായ പ്രവാസികൾക്ക് ഐറിഷ് പൗരത്വം ലഭിച്ചിരുന്നു. എന്നാൽ പുതിയ വ്യവസ്ഥകൾ പ്രകാരം ഇത് എട്ട് വർഷമാണ്.
Discussion about this post

