കൊച്ചി ; മത്സ്യത്തൊഴിലാളിയും യൂട്യൂബറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയിൽ കണ്ടെത്തി . പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് തംബുരു.
വൈകിട്ട് അഞ്ചു മണിയോടെ സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു തംബുരു . കൈകൾ കൊണ്ട് മീൻ തപ്പിക്കിപ്പിടിക്കുന്ന രീതിയാണ് തംബുരു തന്റെ വീഡിയോകൾ പങ്ക് വച്ചിരുന്നത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ മീൻപിടിത്ത വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.

