കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി 10 നും പുലർച്ചെ 2.30 നും ഇടയിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാൻ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ലീ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. അപകടം കണ്ട ആരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം. വാഹനയാത്രികർ ഡാഷ് ക്യാമും പരിശോധിക്കേണ്ടതാണ്.
Discussion about this post

