ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരൻ മരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കാഷെലിലെ കൂപ്പേഴ്സ് ലോട്ടിലെ ആർ688 ലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാറുകളും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാറുകളിൽ ഒന്ന് ഓടിച്ചിരുന്ന ഡ്രൈവർക്കാണ് ജീവൻ നഷ്ടമായത്. വാനിന്റെ ഡ്രൈവറായ 40 കാരൻ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 60 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

