കോർക്ക്: കോർക്കിൽ പുതിയ എം 28 മോട്ടോർവേ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ട് കോർക്ക് കൗണ്ടി കൗൺസിൽ. കോർക്ക് മുതൽ റിംഗാസ്കിഡി വരെയായിരിക്കും പാതയുടെ നിർമ്മാണം.
2028ൽ പണി പൂർത്തീകരിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കോർക്ക് തുറമുഖത്തെ റിംഗാസ്കിഡി തുറമുഖത്തിലെ ജാക്ക് ലിഞ്ച് ടണൽ, എം 8 കോർക്ക്- ഡബ്ലിൻ മോട്ടോർവേ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ എം 28 മോട്ടോർവേ. 11 കിലോമീറ്റർ ആയിരിക്കും ഇതിന്റെ നീളം.
456 മില്ല്യൺ യോറോയാണ് പദ്ധതിയുടെ ആകെ മൂല്യം. ഇതിൽ 206 മില്ല്യൺ യൂറോയുടെ നിർമ്മാണ പ്രവർത്തനത്തിനാണ് നിലവിൽ കരാർ ആയിരിക്കുന്നത്. കോർക്ക് കൗണ്ടി ഹാളിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഗതാഗത മന്ത്രി ദാര ഒബ്രയാൻ, ഗ്രാമീണ ഗതാഗത സഹമന്ത്രി ജെറി ബട്ടിമർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു കരാറിൽ ധാരണയായത്.