- ഹോളി ആഘോഷിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ; വീഡിയോ വൈറലാകുന്നു
- ഇന്ത്യയെ പാഠം പഠിപ്പിക്കണം; ഐപിഎല് ബഹിഷ്കരിക്കണം; മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്സമാം ഉൾ ഹക്ക്
- 25 വർഷമായി പരിചയം , ഒരു വർഷമായി ഡേറ്റിംഗ് : ആമിർ ഖാന് മൂന്നാമത്തെ പങ്കാളിയായി ഗൗരി സ്പ്രാറ്റ്
- ‘ തമിഴ്നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ച് വളർന്നയാളാണ് ഞാൻ ‘ ; സുന്ദർ പിച്ചൈയുടെ വീഡിയോ പങ്ക് വച്ച് അണ്ണാമലൈ
- സംഭാലിലെ കാർത്തികേയ മഹാദേവ ക്ഷേത്രത്തിൽ 46 വർഷങ്ങൾക്ക് ശേഷം ഹോളി ആഘോഷം
- ലോകം മുഴുവൻ കാവി വസ്ത്രം ധരിക്കുന്ന ഒരു ദിനം വരും ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
- യുക്രെയ്നിൽ വെടിനിർത്തൽ ; നരേന്ദ്രമോദിയ്ക്കും, ട്രമ്പിനും നന്ദി പറഞ്ഞ് വ്ളാഡിമിർ പുടിൻ
- അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങി ; കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി
Author: Suneesh
ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ആത്മഹത്യാ പ്രേരണയായി കരുതാനാകില്ലെന്ന് സുപ്രീം കോടതി. അസംതൃപ്തമായ ബന്ധത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുവരാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ ശേഷം ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് നിരീക്ഷിച്ച കോടതി, കമറുദ്ദീൻ ദസ്തഗീർ സനാദി എന്ന വ്യക്തിയെ കുറ്റവിമുക്തനാക്കി. ഇയാൾക്കെതിരെ വഞ്ചന, ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് കർണാടക ഹൈക്കോടതി വിധിച്ച ശിക്ഷയും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. നേരത്തേ, സനാദിയെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടക സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ച കർണാടക ഹൈക്കോടതി, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവ പ്രതി ചെയ്തതായി കണ്ടെത്തുകയും ഇയാൾക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി…
ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുളുഗു ജില്ലയിലെ ഏതൂർനഗരം വനമേഖലയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഒളിഞ്ഞിരിക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാണെന്ന് മുളുഗു എസ്പി ശബരീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ മോത്തെ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും എകെ 47, റൈഫിളുകൾ, പിസ്റ്റലുകൾ, ഗ്രനേഡുകൾ, മാഗസീനുകൾ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.
കൊച്ചി: നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു ,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് എഴുതുന്നത്. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിട്ടുള്ളത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം…
കൊച്ചി: മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ, അഭിലാഷ് പിള്ള, രഞ്ജിൻ രാജ് ടീം ഒരുമിക്കുന്ന സുമതി വളവ്‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. പ്രസേനൻ എം എൽ എ യും ചിത്രത്തിലെ താരങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ചിത്രീകരണം ആരംഭിച്ചത്. ആനന്ദ് ശ്രീബാലയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളി. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മാളികപ്പുറം ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും മ്യൂസിക് ഡയറക്ടറും വീണ്ടും ഒരുമിക്കുമ്പോൾ പ്രേക്ഷകന്റെ പ്രതീക്ഷയും ഉയരുകയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, മനോജ്.കെ.യു, നന്ദു, ശ്രാവൺ മുകേഷ്, ബോബി കുര്യൻ, ജസ്‌ന ജയദീഷ്, ജയകൃഷ്ണൻ, ഗോപികാ അനിൽ, ശിവദ, ജൂഹി…
വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കിടയിലും കോൺഗ്രസിന് തിരിച്ചടിയായി മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പ് ചുമതല വഹിച്ച മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം ചരിത്രത്തിൽ ആദ്യമായി 20 ശതമാനത്തിൽ താഴെ പോയി. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം 49 ശതമാനം വോട്ട് വിഹിതത്തോടെ 288ൽ 230 സീറ്റുകളോടെ അധികാരത്തിലെത്തിയപ്പോൾ, കോൺഗ്രസ് കൂടി ഭാഗമായ മഹാ വികാസ് അഘാഡിക്ക് കിട്ടിയത് 35.3 ശതമാനം വോട്ട് വിഹിതവും 46 സീറ്റുകളും മാത്രമാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകൾ പിടിച്ചപ്പോൾ കോൺഗ്രസിന് ഒറ്റയ്ക്ക് കിട്ടിയത് വെറും 16 സീറ്റുകളും. കേരളത്തിൽ രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ച 2020 തദ്ദേശ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടു. ഇതോടെ പാർട്ടിയിൽ ഏറെക്കുറെ അപ്രസക്തനായ ചെന്നിത്തല, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തോൽവിയോടെ കൂടുതൽ ഒറ്റപ്പെടുകയാണ്. 2021ൽ കേരളത്തിൽ കോൺഗ്രസ് വിജയിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയ്ക്ക് അനായാസം ലഭിക്കുമായിരുന്നു.…
ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കരുത്തരായ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ബാറ്റിംഗ് പറുദീസയായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 43 റൺസിനാണ് മുംബൈയെ വീഴ്ത്തിയത്. നിശ്ചിത ഓവറുകളിൽ 5ന് 234 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ കേരളത്തിനെതിരെ മുംബൈയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു. 49 പന്തിൽ 99 റൺസുമായി പുറത്താകാതെ നിന്ന സൽമാൻ നിസാറും 48 പന്തിൽ 87 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ രോഹൻ കുന്നുമ്മലും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസ് പടുത്തുയർത്തിയതാണ് മത്സരത്തിൽ നിർണായകമായത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്ടൻ സഞ്ജു സാംസൺ 4 റൺസുമായി മടങ്ങിയത് കേരളത്തിന് തിർച്ചടിയായി. എന്നാൽ, 5 ഫോറും 8 സിക്സുകളും അടിച്ചു കൂട്ടിയ നിസാറും 5 ഫോറും 7 സിക്സുകളും അടിച്ചു കൂട്ടിയ കുന്നുമ്മലും ചേർന്ന് കേരളത്തെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവരികയായിരുന്നു.…
ന്യൂഡൽഹി: പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധിയ്ക്കെതിരെ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിയ്ക്ക് പിഴവ് പറ്റിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കണം. ഇത് ചെയ്യാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിൽ അറസ്റ്റിലായ 17 പോപ്പുലർ ഫ്രണ്ടുകാർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ലഭിച്ച ഹർജിയിൽ ആണ് സുപ്രീംകോടതിയുടെ നിർണായ ഇടപെടൽ. ശ്രീനിവാസൻ കൊലക്കേസിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ, സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്, നെജിമോൻ, സൈനുദ്ദീൻ, സി.ടി സുലൈമാൻ, രാഗം അലി ഫയാസ്, അക്ബർ അലി, നിഷാദ്, റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ഹൈക്കോടതി കഴിഞ്ഞ ജൂൺ മാസത്തിൽ ജാമ്യം നൽകിയത്. പ്രതികൾക്ക് ജാമ്യം…
കൊച്ചി: ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന’റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ഡിസംബർ പതിനേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ…
കൊച്ചി: അർജുൻ അശോകനെ നായകനാക്കി അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത് നവംബർ 15ന് തിയേറ്ററുകളിൽ എത്തിയ ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. കൊച്ചിയിലെ പ്രശസ്തമായ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പെൺകുട്ടികളെ കാണാതാകുന്ന കേസുകളോട് വ്യവസ്ഥിതിയുടെ പ്രതികരണങ്ങളിലെ വൈകാരിക വ്യതിയാനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം, ത്രില്ലർ എലമെന്റ്സിനൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ഏറെക്കുറെ സൈലന്റ് എന്ന് തന്നെ പറയാവുന്ന തരത്തിൽ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം, പിന്നീട് ത്രില്ലർ ആസ്വാദകരും കുടുംബ പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുക്കുകയായിരുന്നു. വേർഡ് ഓഫ് ദി മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ ആനന്ദ് ശ്രീബാലക്ക് മികച്ച നിരൂപക പ്രശംസ കൂടി ലഭിച്ചതോടെ, നവംബർ മാസത്തിലെ സർപ്രൈസ് ഹിറ്റായി ചിത്രം മാറുകയായിരുന്നു. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ നഗരഗ്രാമീണ ഭേദമില്ലാതെ ഓൺലൈൻ…
തിരുവനന്തപുരം: വർത്തമാനകാല കേരളം കണ്ട ഏറ്റവും ലജ്ജാകരമായ അഴിമതിയുടെ വിശദ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാരാണ് സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേമപെൻഷനുകൾ കൃത്യസമയത്ത് കൊടുക്കാനാകാതെ സർക്കാർ കനത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ധനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തായത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി അദ്ധ്യാപകർ, ഗസറ്റഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെടെയാണ് നാണവും മാനവുമില്ലാത്ത ഈ പ്രവൃത്തി ചെയ്തിരിക്കുന്നത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുന്ന അസിസ്‌റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് പണിയെടുക്കുന്നത്. മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിലും ജോലി ചെയ്യുന്നു. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേർ ആരോഗ്യ വകുപ്പിലാണ് ഉള്ളത്. 373 പേരാണ് ആരോഗ്യ വകുപ്പിൽ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.