Author: Suneesh

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനി എന്ന മുക്കണ്ണൻ അബ്ദുൾ നാസർ (55) അറസ്റ്റിലായിട്ടും മൗനം തുടരുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധമുയരുന്നു. ആരോപണങ്ങൾ മാത്രം ഉയരുകയും പിന്നീട് കേസെടുക്കപ്പെട്ടുവെങ്കിലും കോടതികൾ ജാമ്യം അനുവദിക്കുകയും ചെയ്ത സിദ്ദീഖിന്റെ വിഷയം മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി പൊതുസമൂഹം കണ്ടതാണ്. ആ ഒരു സമീപനം എന്തുകൊണ്ട് നാസറിന്റെ കാര്യത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് ഉയരുന്ന ചോദ്യം. നവംബർ 17 ഞായറാഴ്ചയായിരുന്നു നാസറിന്റെ കേസിനാസ്പദമായ സംഭവം. എല്‍ പി വിഭാഗം അധ്യാപകനായ നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വണ്ടൂര്‍ കാളികാവ് റോഡില്‍ നാസറിന് സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാസറിനെ…

Read More

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി വിജയിച്ചത് വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയാണ് എന്ന പാർട്ടിയുടെ വാദം തള്ളി കോൺഗ്രസ് എം പിയും മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം. 2004 മുതൽ താൻ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയതായി തനിക്ക് ഇതുവരെയും തോന്നിയിട്ടില്ലെന്ന് കാർത്തി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന ആരോപണത്തിന് തെളിവില്ല. വിഷയത്തിൽ കോൺഗ്രസ് നിലപാട് മറ്റൊന്നാണെന്ന് തനിക്ക് അറിയാം. എന്നാൽ, വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പക്ഷം അത് വെറുമൊരു ആരോപണം മാത്രമായി അവശേഷിക്കും. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കാർത്തി പറഞ്ഞു. എല്ലാ പാർട്ടികളും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. ജയിക്കുമ്പോൾ ഒന്ന്, തോൽക്കുമ്പോൾ മറ്റൊന്ന് എന്ന നിലപാട് ശരിയല്ല. ജനം ബുദ്ധിയുള്ളവരാണ്. അവർ പരിഹസിക്കും. കാർത്തി വ്യക്തമാക്കി. നേരത്തേ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു.…

Read More

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി വൈഭവ് സൂര്യവംശി. മെഗാ താര ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിൽ നിന്നും, 1.1 കോടിയിലേക്ക് മൂല്യം ഉയർന്ന വൈഭവിനെ സ്വന്തമാക്കിയിരിക്കുന്നത് രാജസ്ഥാൻ റോയൽസാണ്. വൈഭവിനെ ആദ്യമേ വിളിച്ച രാജസ്ഥാന് ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടേണ്ടി വന്നതോടെയാണ് മൂല്യം ഒരു കോടിക്കും മുകളിൽ പോയത്. പന്ത്രണ്ടാം വയസ്സിൽ വിനു മങ്കാദ് ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നും 400 റൺസ് അടിച്ചുകൂട്ടിയതോടെയാണ് വൈഭവ് ശ്രദ്ധിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന നിലയിലും വൈഭവ് അടുത്തയിടെ വാർത്തകളിൽ നിറഞ്ഞു. ചെന്നൈയിൽ നടന്ന യൂത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരെ ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടി 62 പന്തിൽ 104 റൺസാണ് താരം അടിച്ചുകൂട്ടിയത്. 58 പന്തിൽ നൂറ് തികച്ച വൈഭവ്, യൂത്ത് ടെസ്റ്റിൽ ഒരു ഇന്ത്യൻ…

Read More

കൊച്ചി: ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിച്ച് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എമ്മും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ഒരുമ്പെട്ടവൻ‘ എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ക്യാരക്ടർ പോസ്റ്റർ റിലീസായി. നിസാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി,സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ.…

Read More

ന്യൂയോർക്ക്: ലോകത്ത് ആകമാനമുള്ള ഉപഭോക്താക്കളെ കുഴപ്പിച്ച് വാട്സാപ്പിന്റെ വെബ് വേർഷൻ വീണ്ടും തകരാറിലായി. സ്വകാര്യ അക്കൗണ്ടുകളെയും ബിസിനസ് അക്കൗണ്ടുകളെയും ഒരേ പോലെ ബാധിച്ച തകരാർ നിമിത്തം സന്ദേശങ്ങൾ അയക്കാനും വിവരങ്ങൾ കൈമാറാനും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനെ ചൊല്ലിയുള്ള ആകുലതകൾ നിരവധി പേരാണ് പങ്കുവെക്കുന്നത്. തകരാറിന്റെ കാരണം വ്യക്തമാക്കി വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റ ഇതുവരെയും പ്രസ്താവനകൾ ഒന്നും തന്നെ ഇറക്കിയിട്ടില്ല. വാട്സാപ്പ് വെബ് ഉപയോഗിക്കുന്ന 57 ശതമാനം ആളുകൾക്കും പ്രശ്നം നേരിട്ടുവെന്നാണ് ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്തുന്ന ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നത്. ആപ്പ് വേർഷൻ ഉപയോഗിക്കുന്ന 35 ശതമാനം ആളുകൾക്കും പ്രശ്നം നേരിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മെസേജിംഗ് സേവനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വാട്സാപ്പ്, തകരാറിലായത് സാമ്പത്തികമായി ഏറെ ബാധിച്ചിരിക്കുന്നത് ബിസിനസ് അക്കൗണ്ട് ഉപഭോക്താക്കളെയാണ്. സംഭവത്തിൽ അതിവേഗ പരിഹാരവും വ്യക്തമായ വിശദീകരണവും വേണം എന്നാണ് മെറ്റയോട് പലരും ആവശ്യപ്പെടുന്നത്.

Read More

പെർത്ത്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം. 534 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ, നാലാം ദിനം അവസാന സെഷനിൽ 238 റൺസിന് പുറത്തായി. ഇതോടെ 295 റൺസിന്റെ തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. 3ന് 12 എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ഓസ്ട്രേലിയക്ക് 5 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഉസ്മാൻ ഖവാജയെ നഷ്ടമായി. 4 റൺസ് എടുത്ത ഖവാജയെ സിറാജ് പന്തിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ച സ്മിത്തിനെയും സമാനമായ രീതിയിൽ സിറാജ് പുറത്താക്കി. എന്നാൽ ആറാം വിക്കറ്റിൽ ട്രവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് ഓസ്ട്രേലിയക്ക് ആശ്വാസം പകർന്നു. 89 റൺസെടുത്ത ഹെഡിനെ ബൂമ്ര പന്തിന്റെ കൈകളിൽ എത്തിച്ചു. വൈകാതെ 47 റൺസെടുത്ത മാർഷിനെ ബൗൾഡാക്കി നിതീഷ് റെഡ്ഡി ആദ്യ വിക്കറ്റ് നേട്ടം ആഘോഷമാക്കി. കേയ്രിക്കൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ച…

Read More

കൊച്ചി: സൈബർ തട്ടിപ്പിന്റെ പുതിയ രൂപമായ വാട്സാപ്പ് ഹാക്കിംഗ് സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോർട്ട്. വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് ഉടമയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. വാട്സാപ്പ് അക്കൗണ്ടിലെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ചോർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. പരിചയമുള്ള നമ്പറിൽ നിന്നും വരുന്ന വാട്സാപ്പ് സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യ പടി. അബദ്ധത്തിൽ ഒരു ആറക്ക നമ്പർ എസ് എം എസ് ആയി അയച്ചു പോയെന്നും, അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ടുകൊണ്ടുള്ളതാകും സന്ദേശം. നമുക്ക് പരിചയമുള്ള, നേരത്തേ ഹാക്ക് ചെയ്യപ്പെട്ട നമ്പറിൽ നിന്നാകും സന്ദേശം എത്തുക. കഥയറിയാതെ ഒടിപി അയച്ച് കൊടുക്കുന്നതോടെ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ കൈയ്യിലാകും. തുടർന്ന് നമ്മുടെ പരിചയക്കാർക്കും നമ്മൾ ഉൾപ്പെട്ടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും നമ്മുടെ അക്കൗണ്ടിൽ നിന്നും ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ അയക്കും. ഇങ്ങനെയാണ് തട്ടിപ്പിന്റെ രീതി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതറിഞ്ഞ്, നമ്മൾ അയക്കുന്ന…

Read More

പെർത്ത്: ഓസ്ട്രേലിയൻ ബൗളർമാർക്ക് മേൽ സമഗ്രാധിപത്യം പുലർത്തി യശസ്വി ജയ്സ്വാളിന് പിന്നാലെ വിരാട് കോഹ്ലിയും സെഞ്ച്വറി നേടിയതോടെ, ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് പടുകൂറ്റൻ ലീഡ്. കോഹ്ലി സെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ, 6ന് 487 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ. ഇന്ത്യ ഉയർത്തിയ 534 എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസീസിനെ, ഒന്നാം ഇന്നിംഗ്സിലെ അതേ ദുരവസ്ഥയിലേക്ക് തള്ളിയിടാൻ ക്യാപ്ടൻ ജസ്പ്രീത് ബൂമ്രയുടെ തീപാറുന്ന ബൗളിംഗിന് സാധിച്ചു. ബൂമ്രയും സിറാജും ഓസീസ് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ വിറപ്പിച്ചതോടെ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 3ന് 12 എന്ന നിലയിലാണ് ആതിഥേയർ. 7 വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ 522 റൺസും രണ്ട് ദിവസങ്ങളുമാണ് കങ്കാരുക്കൾക്ക് മുന്നിൽ ഇനിയുള്ളത്. ജയ്സ്വാൾ നിർമ്മിച്ച അടിത്തറയിൽ അനായാസം ബാറ്റ് വീശിയ കോഹ്ലി, പ്രതാപകാലത്തേക്കുള്ള മടങ്ങി വരവിന്റെ സൂചന നൽകുന്ന മികച്ച ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. 143 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്ന താരം,…

Read More

പെർത്ത്: ഓപ്പണിംഗ് ബാറ്റ്സ്മാൻ യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ പെർത്ത് ടെസ്റ്റിന്റെ മൂന്നാം ദിനം ചായക്ക് മുന്നേ രണ്ടാം ഇന്നിംഗ്സ് ലീഡ് 400 കടത്തി ഇന്ത്യ. ചായക്ക് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്ത ഇന്ത്യക്ക് നിലവിൽ 405 റൺസിന്റെ ലീഡാണ് ഉള്ളത്. ആക്രമണവും പ്രതിരോധവും സമാസമം സമ്മേളിച്ച ജയ്സ്വാളിന്റെ ഇന്നിംഗ്സ് അക്ഷരാർത്ഥത്തിൽ ടെസ്റ്റിന്റെ ഗതി മാറ്റുന്നതായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 150 റൺസിനും ഓസ്ട്രേലിയ 104 റൺസിനും പുറത്തായ പെർത്തിലെ വിക്കറ്റിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് ബാറ്റ് വീശിയ ജയ്സ്വാളിന്, മുൻ നിരയും മദ്ധ്യനിരയും മികച്ച പിന്തുണ നൽകിയതോടെ ഓസീസ് ബൗളർമാർ കാഴ്ചക്കാരായി. ജയ്സ്വാൾ 161 റൺസും കെ എൽ രാഹുൽ 77 റൺസുമെടുത്തപ്പോൾ, ഓപ്പണിംഗ് വിക്കറ്റിൽ ഇന്ത്യ 201 റൺസ് അടിച്ചുകൂട്ടി. നിലവിൽ 40 പിന്നിട്ട വിരാട് കോഹ്ലിക്ക് കൂട്ടായി വാഷിംഗ്ടൺ സുന്ദറാണ് ക്രീസിൽ. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക്, ഹെയ്സല്വുഡ്, കമ്മിൻസ്, മിച്ചൽ മാർഷ്, നഥാൻ…

Read More

നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഇനമാണ് ഉള്ളി. ഉള്ളി കൊണ്ട് നമ്മൾ പലവിധത്തിലുള്ള കറികളും ഉണ്ടാക്കാറുണ്ട്. കറികൾക്ക് നല്ല രുചി നൽകുന്നു എന്നത് കൂടാതെ, കാൻസർ സാദ്ധ്യത കുറയ്ക്കുന്നു, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു എന്നതും ഉള്ളിയുടെ ഗുണങ്ങളാണ്. എന്നാൽ കടയിൽ നിന്നും വാങ്ങിക്കൊണ്ട് വരുന്ന ഉള്ളിയിൽ പലപ്പോഴും കറുത്ത, പൊടിപിടിച്ചത് പോലെയുള്ള പാടുകൾ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ പാടുകൾ നിസ്സരമല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മണ്ണിൽ കാണപ്പെടുന്ന ആസ്പെർജില്ലസ് നൈജർ എന്ന അപകടകാരിയായ പൂപ്പലാണ് ഇത്. ഗുരുതരമായ ന്യുമോണിയ രോഗത്തിന് കാരണമായേക്കാവുന്ന പൂപ്പലാണ് ആസ്പെർജില്ലസ് നൈജർ. ഉള്ളിയിൽ മാത്രമല്ല, ആപ്രിക്കോട്ട്, മുന്തിരി എന്നിവയിലും ഇവ കാണപ്പെടാറുണ്ട്. ആസ്പർജില്ലസ് നൈജർ ന്യുമോണിയക്ക് കാരണമാകും എന്ന് മാത്രമല്ല, മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളിൽ വൃക്ക തകരാറുകൾക്കും കാരണമായേക്കാം. ഓക്സാലിക് ആസിഡ് പുറപ്പെടുവിക്കുന്ന പൂപ്പലായതിനാൽ ഇത് പ്രമേഹരോഗത്തിന് മരുന്ന് കഴിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകുന്നു. ചിലരിൽ ഇവ…

Read More