Author: Suneesh

അഹമ്മദാബാദ്: 1997ലെ ഒരു കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പോർബന്ദർ കോടതി കുറ്റവിമുക്തനാക്കി. കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാലാണ് ഭട്ടിനെ കുറ്റവിമുക്തനാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പോലീസ് സൂപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലുള്ള പ്രതിയെ മാരകായുധം ഉപയോഗിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചു, മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിച്ചു, കുറ്റകരമായ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതാണ് കോടതി തള്ളിയത്. കൂടാതെ, അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതി ചേർത്തതെന്നും കോടതി കണ്ടെത്തി. അതേസമയം, 1990ലെ ഒരു കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് 2019ൽ കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഭട്ട്. 1989ൽ നടന്ന വർഗീയ കലാപത്തെ തുടർന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ മർദ്ദിച്ച്…

Read More

അഡ്ലെയ്ഡ്: ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യൻ മോഹങ്ങൾക്ക് ഏറെക്കുറെ വിരാമമായി. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇനി ഫൈനലിൽ കടക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച് അസാദ്ധ്യമാണെന്ന് പറയേണ്ടി വരും. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമേ, മറ്റ് ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിൽ കടക്കാൻ സാധിക്കൂ. ഓസീസിനെ അവരുടെ മടയിൽ തുടർച്ചയായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ പരാജയപ്പെടുത്തുക എന്നത് അതികഠിനമാണ്. അടുത്ത മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചാലും മുന്നിൽ പ്രതിബന്ധങ്ങളുണ്ട്. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, വരാനിരിക്കുന്ന പരമ്പരയിൽ പാകിസ്താനെ 2-0 എന്ന നിലയിൽ തോൽപ്പിച്ചാൽ ഇന്ത്യയുടെ സാദ്ധ്യതകൾ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയെ 2-0ന് പരാജയപ്പെടുത്താൻ അനായാസം സാധിക്കുന്ന അവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഈ ഫോം…

Read More

ദമാസ്കസ്: സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ച് വിമതർ. ദേശീയ ചാനലിലൂടെ നടത്തിയ അഭിസംബോധനയിലാണ് ദമാസ്കസ് പിടിച്ചെടുത്തതായി വിമത നേതാക്കൾ അവകാശപ്പെട്ടത്. 50 വർഷം നീണ്ടു നിന്ന കുടുംബവാഴ്ചയ്ക്ക് അറുതി വരുത്തിയതായും വിമതർ അവകാശപ്പെട്ടു. ദമാസ്കസിൽ നിന്നും സൈന്യം പൂർണമായും പിൻവാങ്ങിയതോടെ, പ്രസിഡന്റ് ബാഷർ അൽ അസദ് ഒളിവിൽ പോയി. അസദ് രാജ്യം വിട്ടതായാണ് സൂചന. അതേസമയം, പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഭീകരവാദികളെ തുരത്താൻ ഇപ്പോഴും തങ്ങൾ തീവ്രമായ പരിശ്രമം തുടരുകയാണെന്നും സിറിയൻ സൈനിക വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. എത്രയും വേഗം സെദ്നയാ തടവറ തുറക്കുമെന്നും തടവുപുള്ളികളെ മോചിപ്പിക്കുമെന്നും വിമതർ വ്യക്തമാക്കി. വിമതരെ പിന്തുണയ്ക്കുന്ന ജനക്കൂട്ടം ദമാസ്കസിലെ പ്രധാന ചത്വരത്തിന് താഴെ വാഹനങ്ങളിലും കാൽനടയായും ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പുറത്തുവിട്ടു. സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ വീഴ്ച റഷ്യക്കും ഇറാനും ഒരേ പോലെ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തൽ. അസദ് ഭരണകൂടത്തിന്റെ കടുത്ത വിമർശകരായ…

Read More

അഡ്ലെയ്ഡ്: പെർത്തിലെ വമ്പൻ തോൽവിക്ക് അഡ്ലെയ്ഡിലെ തകർപ്പൻ വിജയത്തോടെ പ്രതിക്രിയ ചെയ്ത് ഓസ്ട്രേലിയ. പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തറപറ്റിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ 175 റൺസിന് പുറത്താക്കിയതോടെ ജയിക്കാൻ ആവശ്യമായിരുന്ന 19 റൺസ് ആതിഥേയർ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം മറികടക്കുകയായിരുന്നു. 5ന് 128 എന്ന നിലയിൽ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 12.5 ഓവറിൽ 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച 5 വിക്കറ്റുകൾ കൂടി നഷ്ടമായി. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ടോപ് സ്കോറർ. 28 റൺസെടുത്ത ഋഷഭ് പന്തിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ച് മിച്ചൽ സ്റ്റാർക്കാണ് മൂന്നാം ദിനം ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ വന്ന അശ്വിൻ (7), ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവർ വലിയ സാഹസങ്ങൾക്കൊന്നും മുതിരാതെ അതിവേഗം കൂടാരം കയറി. 57 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ക്യാപ്ടൻ കമ്മിൻസിനൊപ്പം…

Read More

തിരുവനന്തപുരം: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതായി ഡി വൈ എഫ് ഐ. ഇത്തരത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാവണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. അതേസമയം, ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ആശങ്കാജനകവുമാണ്. അതിർത്തിക്കപ്പുറത്തെ സംഭവങ്ങളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സാമുദായിക സൗഹാർദം തകർക്കുകയും വർഗ്ഗീയ വിഭജനം ഉണ്ടാക്കുകയും ചെയ്യുമെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എല്ലാ തരം വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയും ഐക്യവും ജാഗ്രതയും ശക്തിപ്പെടുത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടക്കെതിരെ ഡിസംബർ 7 ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി വൈ എഫ്…

Read More

ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് എന്ന പേരിൽ ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സംഘടനയാണ് ISKCON. ശ്രീകൃഷ്ണനെ ദൈവമായി ആരാധിക്കുന്ന ഗൗഡീയ വൈഷ്ണവ പ്രസ്ഥാനമാണ് ഇത്. ഹരേ കൃഷ്ണ മൂവ്മെന്റ് എന്ന പേരിലും ഇസ്കോൺ അറിയപ്പെടുന്നു. അഭയ് ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഇസ്കോൺ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1966ൽ ന്യൂയോർക്കിൽ സ്ഥാപിതമായ ഇസ്കോണിൽ നിലവിൽ 10 ലക്ഷത്തിലധികം വിശ്വാസികൾ ഉണ്ടെന്നാണ് കണക്ക്. വിഖ്യാത സംഗീത ബാൻഡായ ബീറ്റിൽസിലെ ഗിറ്റാറിസ്റ്റ് ജോർജ്ജ് ഹാരിസൺ ഉൾപ്പെടെയുള്ള പ്രമുഖർ ഇസ്കോണിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി പ്രവർത്തിച്ചിട്ടുണ്ട്. ഭഗവത് ഗീത, ശ്രീമഹാഭാഗവതം എന്നിവയാണ് ഇസ്കോണിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ. സസ്യാഹാരികളാണ് വിശ്വാസികൾ. ബംഗാളിലെ മായാപൂരാണ് ഇസ്കോണിന്റെ ഇന്ത്യയിലെ ആസ്ഥാനം. ലോകത്താകമാനം സ്കൂളുകൾ ഉൾപ്പെടെ എഴുനൂറോളം സാംസ്കാരിക കേന്ദ്രങ്ങൾ ഇസ്കോണിന്റെ അധീനതയിൽ ഉണ്ട്. വംശീയ കലാപം രൂക്ഷമായ ബംഗ്ലാദേശിൽ, ഹൈന്ദവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ ലോകശ്രദ്ധയിൽ എത്തിക്കാൻ ചിറ്റഗോംഗിൽ നിന്നുള്ള ഇസ്കോൺ ആചാര്യൻ ചിന്മയ് കൃഷ്ണദാസ് പരിശ്രമങ്ങൾ…

Read More

കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടിൽ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം, രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പ്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ‘റേച്ചൽ‘, ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമ മുഹമ്മദ്‌ ബഷീർ, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി…

Read More

മസ്കറ്റ്: ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ പാകിസ്താനെതിരെ തകർപ്പൻ ജയവുമായി അഞ്ചാം കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ. ഹാട്രിക് ഉൾപ്പെടെ 4 ഗോളുകൾ നേടിയ അരൈജീത് സിംഗ് ഹുൻഡാലിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 5-3 എന്ന സ്കോറിനാണ് ഇന്ത്യ ബദ്ധവൈരികളെ തകർത്തത്. മത്സരത്തിന്റെ 4, 18, 54 മിനിറ്റുകളിൽ കിട്ടിയ പെനാൽറ്റി കോർണറുകൾ ഗോളുകളാക്കി മാറ്റിയതിന് പുറമേ നാൽപ്പത്തിയേഴാം മിനിറ്റിൽ ലഭിച്ച മികച്ച അവസരവും അരൈജീത് കൃത്യമായി പാക് വലയിലെത്തിച്ചു. പത്തൊൻപതാം മിനിറ്റിൽ ദിൽരാജ് സിംഗും ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തു. മൂന്നാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഹനാൻ ഷാഹിദ് പാകിസ്താന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യ ഒപ്പമെത്തി. തുടർന്ന് ഇന്ത്യൻ കേളീമികവിന്റെ ഒഴുക്ക് കണ്ട മത്സരത്തിൽ, 30, 39 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ സൂഫിയാൻ ഖാനിലൂടെ ലക്ഷ്യത്തിലെത്തിച്ചുവെങ്കിലും പാകിസ്താന് ജയിക്കാൻ അത് മതിയാകുമായിരുന്നില്ല. കരുത്തരായ ഇന്ത്യക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചു…

Read More

ധാക്ക: ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിക്കാനിരിക്കെ, പ്രതികരണവുമായി ബംഗ്ലാദേശ് സർക്കാർ. ഇന്ത്യയുമായുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ശക്തമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മാദ്ധ്യമ സെക്രട്ടറി ഷഫീഖുൽ ആലം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമുള്ളതാക്കാൻ ശ്രമിച്ചു വരികയാണ്. വരും ദിവസങ്ങളിൽ ഇതിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങുമെന്നും മുഹമ്മദ് യൂനുസ് സർക്കാരിനെ ഉദ്ധരിച്ച് ആലം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തെ ബംഗ്ലാദേശ് സ്വാഗതം ചെയ്യുകയാണ്. പരസ്പരം ഗുണമുള്ള കാര്യങ്ങളായിരിക്കും ചർച്ചയിൽ ഉന്നയിക്കപ്പെടുക. രണ്ട് അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതാണ് മേഖലക്ക് ഗുണകരമെന്നും ആലം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഇന്ത്യൻ സ്ഥാനപതി പ്രണയ് വർമ്മയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി വിളിച്ച് വരുത്തിയതായി ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ത്രിപുരയിലെ ബംഗ്ലാദേശ് സ്ഥാനപതി കാര്യാലയത്തിന്…

Read More

അമൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ സുവർണ്ണക്ഷേത്രത്തിൽ വെച്ച് വെടിവെപ്പ്. സുവർണ്ണക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് സമീപം നിന്ന് നേർച്ച അർപ്പിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് അക്രമി പിടിയിലായി. ശിരോമണി അകാലിദൾ നേതാക്കൾക്കെതിരെ വെടിയുതിർത്തത് നാരായൺ സിംഗ് ചൗര എന്നയാളാണെന്ന് പിന്നീട് വ്യക്തമായി. ഇയാളെ പോലീസിന് കൈമാറി. മതനിയമങ്ങൾ ലംഘിച്ചുവെന്ന് ആചാര്യന്മാർ കണ്ടെത്തിയതിനെ തുടർന്ന് വിധിക്കപ്പെട്ട പ്രായശ്ചിത്ത കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനിടെയായിരുന്നു ബാദലിന് നേരെ അപ്രതീക്ഷിതമായി വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ശിരോമണി അകാലിദൾ ഔദ്യോഗികമായി വ്യക്തമാക്കി. പ്രായശ്ചിത്ത കർമ്മങ്ങളുടെ ഭാഗമായി സുവർണ്ണക്ഷേത്രത്തിൽ പാത്രം കഴുകൽ, ചെരുപ്പ് വൃത്തിയാക്കൽ, ശൗചാലയം വൃത്തിയാക്കൽ എന്നിവ ചെയ്ത് വരികയായിരുന്നു ബാദൽ. ബാദലിന് നേർക്ക് നടന്ന വധശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ക്രമസമാധാനം തകർന്ന പഞ്ചാബിനെ ആം ആദ്മി പാർട്ടി സർക്കാർ അരാജത്വത്തിലേക്ക്…

Read More