തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. തൽഫലമായി വരും ദിവസങ്ങളിൽ, 24 മണിക്കൂറിൽ 64.5 മി. മീ മുതൽ 115.5 മി. മീ വരെ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. ഇതേ തുടർന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശ്വാസമായാണ് വീണ്ടും മഴ വരുന്നത്. കേരളത്തിന് പുറമേ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ അന്നേദിവസം മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.